Chapter Title : പ്രണയമന്താരം 11 [പ്രണയത്തിന്റെ രാജകുമാരൻ]
കൃഷ്ണ തിരിഞ്ഞു ആതിരയോട് പറഞ്ഞു.
അതിനു ഒരു ചിരിയായിരുന്നു മറുപടി..
പാർക്കിംങ്ങിൽ ചെന്നു വണ്ടി എടുത്തു സ്റ്റാർട്ട് ചെയ്തു കൃഷ്ണ..
അപ്പോളും എവിടേക്ക് ആണ് എന്ന ആലോചനയിൽ മടിച്ചു നിക്കുക ആയിരുന്നു തുളസി..
ആ... ഇങ്ങു കേറൂ തുളസി കുട്ടി... അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..
ടാ ചെക്കാ വിട്ടേ... സ്കൂൾ ആണ് ഇതു ഒന്ന് അടങ്ങു ഞാൻ കേറാം.. അല്ല എങ്ങോട്ട് ആണ് ഇതു..
ആദ്യം ഒന്ന് കേറൂ മോളെ..
മോളോ ആരുടെ.. ദേ. കിട്ടും നിനക്ക്.. ആകെ വിഷമിച്ചു ഇരിക്കുക ആണ്..
ഒന്ന് കേറൂ പ്ലീസ്.. അവൻ കൈകൂപ്പി പറഞ്ഞു..
അതു കണ്ടു തുളസി പുറകിൽ കേറി
അവിടുന്ന് വണ്ടി എടുത്തു ഇറങ്ങിയ അവർ ചെന്ന് നിന്നത് പുഞ്ച പാടത്തിനു നടുവിൽ ഉള്ള ആൽമര ചോട്ടിൽ ആണ്..
ആ പ്രദേശത്തിന്റെ ഭംഗി കണ്ടു തുളസി കണ്ണ് മിഴിച്ചു...
അൽതറ ചോട്ടിൽ കെട്ടിയ കല്ലിൽ കേറി ഇരുന്നു കൃഷ്ണ...
എന്തു നോക്കി നിക്കുവാ ഇങ്ങു വാ... പ്രകൃതി ഭംഗി നോക്കി നിന്ന തുളസിയെ കൃഷ്ണ വിളിച്ചു അടുത്ത് ഇരുത്തി..
ഇങ്ങനെ ഉണ്ട് ഈ സ്‌ഥലം കൊള്ളാമോ..
എന്തു ചോദ്യം ആട. ഇവിടെ ആർക്കാ ഇഷ്ട പെടാത്തതു.. എന്തു രസം ആണ് എന്താ കാറ്റു...
ഞാൻ ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ...
എന്താടാ കണ്ണാ എന്തു പറ്റി ഒരു ഫോര്മാലിറ്റി ഒക്കെ
ഞാൻ ഈ മടിയിൽ ഒന്ന് കിടന്നോട്ടെ plz..
തുളസി അതുകേട്ടു ഒന്ന് ചിരിച്ചു പിന്നെ നേരെ ഇരുന്നു അവനെ മടിയിലേക്ക് കിടത്തി.. ആ നെറ്റിയിൽ തടവി..
അവൻ അവളുടെ കണ്ണ് കളിലേക്കു നോക്കി കിടന്നു.. ഒരു ചെറു ചിരിയോടെ
എത്ര ഉണ്ട് റാങ്ക്.. അതു നീ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ... ആകെ വിഷമമം ആയി നീ വിളിച്ചു പറഞ്ഞപ്പോൾ, അടുത്ത പ്രാവിശ്യം എന്തായാലും നമുക്ക് സെറ്റ് ആക്കാം. എന്നാലും എനിക്ക് ഒരു പ്രദീക്ഷ ഉണ്ടായിരുന്നു.. ആ പോട്ടെ സാരമില്ല.
ഞാൻ കണ്ടു കണ്ണ് കലങ്ങി കിടക്കണേ.. കൃഷ്ണ പറഞ്ഞു തുളസിയുടെ കയ്യിൽ ഒരു ഉമ്മ നൽകി....
💬 Comments
View all comments