0%

Chapter Title : പ്രണയമന്താരം 16 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 150

പോകുകയാണ്.

കല്യാണി അമ്മ തുളസിയെ ഒന്ന് നോക്കി.

അവൾ തലകുനിച്ചു.

അല്ല എന്താ ആതിര പറയുന്നത്.

ഞാൻ ആണ് അമ്മേ പറഞ്ഞത്.. തുളസി ഇടറിയ സൗണ്ട് ഓടെ പറഞ്ഞു.

കല്യാണി അമ്മയുടെ കണ്ണു നിറഞ്ഞു. അവർ കാണാതെ ഇരിക്കാൻ മുഖം തിരിച്ചു.

അമ്മേ ഞാൻ ഒന്നും ഉദേശിച്ചു പറഞ്ഞത് അല്ല.

വേണ്ട... ഒന്നും പറയണ്ട... എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ എടുത്തോ.. എന്റെ കൂടെ വന്നേക്കണം. ഉറച്ചതു ആയിരുന്നു ആ സൗണ്ട്.

അമ്മേ.......  അവൾ കരഞ്ഞു.

എന്റെ കുട്ടിയ. എന്റെ കൃഷ്ണയുടെ പെണ്ണാ... എന്റെ പൊന്നു മോള്.

തുളസി കല്യാണിയെ കെട്ടിപിടിച്ചു കരഞ്ഞു, ആതിരയും കരഞ്ഞു അവരുടെ ഏല്ലാം മുഖം സന്തോഷം കൊണ്ടു നിറഞ്ഞു.

ഇതിനു ഏല്ലാം സാക്ഷിയായി കൃഷ്ണയും വാതുക്കൽ ഉണ്ടായിരുന്നു.

5 ദിവസം നീണ്ടു നിന്ന ചടങ്ങുകൾ വരെ അവിടെ തങ്ങി.

അന്ന് തന്നെ അവിടെ നിന്ന് തുളസിയെ വീട്ടിലേക്ക് മാറ്റി.

മുറിയിൽ ഇരിക്കു ആയിരുന്നു അവൾ. കൃഷ്ണ അങ്ങോട്ട്‌ ചെന്നു. അവൾ ഒരു മങ്ങിയ ചിരി നൽകി.

എന്ത് പറ്റി... പനി ഉണ്ടോ വാവേ.. അവളുടെ അടുത്ത് ഇരുന്നു നെറ്റിയിൽ കൈ വെച്ചു നോക്കി അവൻ തിരക്കി.

അവൾ അവന്റെ തോളിൽ തല ചായ്യ്ചു ഇരുന്നു കയ്യിൽ മുറുകെ പിടിച്ചു.

ഒന്നും പറഞ്ഞില്ല...

അവൾ അവന്റ മുഖത്തു നോക്കി ചിരിച്ചു.

അവൻ അവളെ തന്നെ നോക്കി ഇരുന്നു.

എന്താ നോക്കുന്നെ..

എന്താ നോക്കിക്കുടെ.

അയ്യോ..... അവൾ ഒന്ന് പിച്ചി.

ഇത്ര ദിവസമായി ക്ലാസ്സിനു പോയിട്ട്. ഇത്രയും ദിവസത്തേ നോട്ട് മിസ്സ്‌ ആയില്ലേ. കണ്ണാ..

ആ അതു കൊള്ളാം. എന്റെ വാവ ഇവിടെ ഡെസ്പ് ആയി ഇരുന്നാൽ എനിക്ക് സമാധാനം കിട്ടുമോ. അതോണ്ട് പോയില്ല.

അവൻ അവളുടെ കവിളുകൾ കൈക്കുള്ളിൽ ആക്കി ആ കണ്ണുകളിലേക്ക് നോക്കി.

Are u ok.. baby......

അവന്റെ മുഖത്ത് തന്നെ നോക്കി നിന്ന് അവൾ... കണ്ണു നിറഞ്ഞു.

ഒക്കെ അട.. നീ എന്നേ സ്നേഹിച്ചു കൊല്ലുവല്ലേ...

എന്താ വേണ്ടേ..

അതിനു ഉള്ള ഉത്തരം ഒരു ചുടു ചുംബനം ആയിരുന്നു

💬 Comments

View all comments