Chapter Title : പ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]
പിന്നെ അവളു പാവം ആണ് നിന്നെ പൊന്നുപോലെ നോക്കിക്കോളും...
ഹും.. അച്ഛനു അറിയുമോ..
ഇല്ല.. സമയം ആകുമ്പോൾ ഞാൻ പറഞ്ഞോളാം..
അമ്മാവന്മാർ സമ്മതിക്കുമോ..
ആ ചെറിയ തട്ടലും, മുട്ടലും ഒക്കെ പ്രതീക്ഷിക്കാം... കേശവൻ ചേട്ടൻ ഒക്കെ ആകും ആദ്യം ചേട്ടനോട് പറയാം.....
ഹും.....
പിന്നെ നീ ഇപ്പോളെ തുളസിയോട് ഞാൻ അറിഞ്ഞു എന്ന് പറയണ്ട.... ഞാൻ ഒന്ന് കാണാട്ടെ എന്റെ ഭാവി മരുമോളെ...
അയ്യോ...... അതൊരു തൊട്ടാവാടി ആണ് പേടിപ്പിക്കല്ലേ...
അയ്യടാ ഒളിക്കുന്നു തൂത്തു കള.... അവിടം വരെ ഒക്കെ ആയി അല്ലെ
ഒന്ന് പോ കല്യാണി...
എന്നാ എന്റെ കള്ള കാമുകൻ കിടന്നോ... ഞാൻ അവളെ ഒന്ന് കണ്ട് വരാം.....
തുളസി.... മോളെ തുളസി.....
ആ ടീച്ചർ ഞാൻ ഇവിടെ ഉണ്ട്....
ആ മോളെ ഇപ്പോൾ ഫ്രീ ആണോ..
ആ ഫ്രീ ആണ് ടീച്ചറെ എന്തു പറ്റി...
എന്റെ കൂടെ ഹരിപ്പാട് വരെ ഒന്ന് വരുമോ... കൃഷ്ണ നാളെ പഠിക്കാൻ പോയി തുടങ്ങുവല്ലേ.. കുറച്ചു സാധനം വാങ്ങണം...
അവൻ ഒന്നും പറഞ്ഞില്ലല്ലോ.. തുളസി പയ്യെ പറഞ്ഞു...
എന്താ മോളെ...
ആ ഒന്നുല്ല ടീച്ചറെ... ഞാൻ ചുമ്മാ..
ആ.. ആ... മോള് ഓക്കേ അല്ലെ...
ആ ടീച്ചർ ഞാൻ ഒന്ന് റെഡിയാവേണ്ട ടയിമേ ഉള്ളു..
എന്നാൽ മോള് റെഡിയായി വാ ഞാൻ ഇവിടെ ഇരിക്കാം. അല്ല അമ്മ എന്തിയെ..
അമ്മ മുറിയിൽ ഉണ്ട് ആൾക്ക് ഇപ്പോൾ വയ്യ... പ്രായം കൂടി വരുക അല്ലെ.. പിന്നെ അസുഖവും...
ആ ഞാൻ എന്നാ അമ്മയെ ഒന്ന് കാണട്ടെ മോള് റെഡിയാവു..
💬 Comments
View all comments