0%

Chapter Title : പ്രണയമന്താരം 16 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 388

കൃഷ്ണ കൈയിൽ കോരി എടുത്തു കട്ടിലിൽ കിടത്തി.

അവൻ മാറിയപ്പോൾ അവളുടെ കൈ അവനെ മുറുകെ പിടിച്ചിരുന്നു. ഒറ്റയ്ക്ക് ആക്കല്ലേ എന്നേ ഒരു അപേക്ഷ പോലെ..

ഇതു കണ്ടു കല്യാണി അവളുടെ അരികിൽ ഇരുന്നു. അവളുടെ നെറ്റിൽ തഴുകി.

എന്റെ മോളാ നീ എന്റെ പൊന്നു മോള്. ആർക്കും കൊടുക്കില്ല എന്റെ കുട്ടിയെ,  എന്റെ ലെച്ചുനു പകരം ദേവി തന്നതാ നിന്നെ... അതും പറഞ്ഞു കെട്ടിപിടിച്ചു കല്യാണി അവളെ.

അപ്പോളേക്കും മാധവൻ വന്നിരുന്നു. കൃഷ്ണയെയും കുട്ടി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു.

ആതിര വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ തിരക്കി.

ചേച്ചി തുളസിക്കു ബന്ധുക്കൾ ആയി ആരെങ്കിലും ഉണ്ടോ. ആരേലും അറിക്കണോ..

കൃഷ്ണ അങ്ങനെ ആരും ഉള്ളതായി അറിയില്ല. അവടെ അച്ഛൻ പോയതിൽ പിന്നെ ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിട്ടില്ല. അമ്മയും മോളും മാത്രം ആയി ഒതുങ്ങി. +2 മുതൽ അവളെയും, അമ്മയെയും അറിയാം. ആ  അമ്മ ഒത്തിരി കഷ്ടപെട്ടു ആണ് അവളെ വളത്തിയത്. പഠിച്ചു നല്ല രീതിയിൽ. അവടെ കല്യാണം കഴിഞ്ഞുള്ള പ്രേശ്നങ്ങൾ ആണ് ആ അമ്മയെ തകർത്തതു. തന്റെ ഗതി മോൾക്കും വന്നല്ലോ എന്ന് ഇപ്പോഴും പറയുമായിരുന്നു. പാവം ആയിരുന്നു. കണ്ണിരോടെ ആണ് അവൾ അതു പറഞ്ഞു മുഴുവിച്ചതു.

എന്താ അച്ഛാ ഇപ്പോൾ ചെയ്യുക. കൃഷ്ണയുടെ സൗണ്ട് ഇടറിയിരുന്നു.

കരയോഗക്കാരെ അറിചു. ബാക്കി നാളെ നോക്കാം. ഇപ്പോൾ ഇത്രെയും ആയില്ലേ മൊബൈൽ മോർച്ചറിയിൽ വെക്കണം..

അന്ന് രാത്രിയിൽ അവർ ആ അമ്മക്ക് അവസാനം ആയി കാവൽ ഇരുന്നു.

മുറിയിൽ കല്യാണി അമ്മയുടെ മടിയിൽ തലവെച്ചു ഉറങ്ങി അവൾ.

💬 Comments

View all comments