Chapter Title : പ്രണയമന്താരംപ്രണയമന്താരം 21 [പ്രണയത്തിന്റെ രാജകുമാരൻ]
തന്റെ ലച്ചു ഉറങ്ങുന്നടത്തു വന്നു അവർ...
അവിടെ വരുമ്പോൾ അവന്റെ മാറ്റം അവൾ ശ്രെദ്ധിച്ചു. അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.
അവൻ കണ്ണു ചിമ്മി കാണിച്ചു.
അവിടെ കുറെ നേരം ഇരുന്നു തിരിച്ചു വീട്ടിൽ കേറി.
അവരെ പ്രതീക്ഷിച്ചു കാപ്പി കുടിക്കാൻ തയാറായി മാധവനും, കല്യാണിയമ്മയും അവിടെ ഉണ്ടായിരുന്നു.
മോളെ വിരുന്തിനു പോകണം .... കുറച്ചു ഡ്രസ്സ് ഒക്കെ വാങ്ങാൻ ഉണ്ട്.
ആ... പോകാം അമ്മ.....
എനിക്കു ആതിരയുടെ വീട്ടിൽ മാത്രം പോകാൻ ഉള്ളു പ്രത്യേകിച്ചു അങ്ങനെ ആരും ഇല്ല...
കണ്ണാ ക്ലാസ്സ് എന്നാ തുടങ്ങുന്നെ.. മാധവൻ ആണ് ചോദിച്ചതു.
അച്ഛാ ജനുവരി 1st വീക്ക് തുടങ്ങും..
അതിനു മുൻപ് പോകണ്ടടത്തു ഒക്കെ പോണം. മോൾക്കും ആ സമയം ആകുമ്പോൾ സ്കൂളിൽ പോയി തുടങ്ങണ്ടെ...
ആ അച്ഛാ...
അമ്മ ഞങ്ങൾ ഒന്ന് ആതിരയുടെ അടുത്ത് പൊക്കോട്ടെ..
അതിനു എന്താ മോളെ പോയിട്ട് വാ....
കാപ്പി കുടി കഴിഞ്ഞു മാധവൻ ജോലിക്ക് പോയി..
കൃഷ്ണയും, തുളസിയും ആതിരയുടെ അടുത്ത് പോകാൻ റെഡിയാവാൻ റൂമിൽ പോയി.
റൂമിൽ ചെന്ന് മാറാൻ ഉള്ള ഡ്രസ്സുമായി തുളസി ബാത്‌റൂമിൽ കേറി. കൃഷ്ണ പാന്റും, ടീം ഷർട്ട് ഇട്ടു റെഡിയായി...
വാതിൽ തുറന്നു വന്ന തുളസിയെ കണ്ടു കൃഷ്ണ ഞെട്ടി..
ഗ്രീൻ കളർ ഇറുകിയ ബ്ലവുസ്സും, ബ്ലാക് പാവാടയും.
ബ്ലവുസ്സിന്റെ വെട്ടിൽ അവൻ കെട്ടിയ താലി തിളങ്ങുന്നു... അലമാരിയിൽ നിന്ന് ലൈറ്റ് റോസ് കോട്ടൺ സാരി എടുത്തു കണ്ണാടിയുടെ മുന്നിൽ നിന്നു......
ആ സമയം തന്നെ കൃഷ്ണ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു.
💬 Comments
View all comments