0%

Chapter Title : പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 715

ഇരുന്നു. അവക്ക് കൃഷ്ണയെ മനസിലാകുന്നില്ല..

തുളസി എന്താണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് ഞാൻ പറയട്ടെ..

ആ ചോദ്യം ആണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്.. അവളുടെ ഉള്ളിൽ വല്ലാതെ പതിഞ്ഞു ആ പേരും അതിന്റെ അവകാശിയെയും....

എന്റെ കുട്ടിയെ കുറിച്ച് ആല്ലേ മോള് ഇപ്പോൾ ആലോചിച്ചതു.

അതു കെട്ടു തുളസി ഒന്ന് ഞെട്ടി..

എന്റെ കുട്ടിക്കു ഒരു കുഴപ്പവും ഇല്ല. അവനു ജീവൻ ആയിരുന്നു ലക്ഷ്മി... ഞങ്ങളുടെ ലച്ചു മോൾ.. ഞാൻ പ്രസവിച്ചു എന്നേ ഉള്ളു അവൻ ആയിരുന്നു അവൾക്കു എല്ലാം മുല കുടിക്കുന്ന പ്രായം വരെ എന്റെ കൂടെ കിടന്നിട്ടുള്ളു ബാക്കി ഒക്കെ അവന്റെ കൂടെ ആയിരുന്നു.. അവളു പെട്ടന്ന് അങ്ങ് പോയപ്പോൾ എന്റെ മോന്റെ മനസ് ഒന്ന് ഇടറി. അത്രയ്ക്ക് ജീവൻ ആയിരുന്നു....

അതൊക്കെ കഴിഞ്ഞില്ലേ ടീച്ചറെ പിന്നെ എന്താണ്.... എന്നാലും കൃഷ്ണക്കു ഒരു കുഴപ്പവും ഇല്ലല്ലോ.

അവൻ ok ആണ് മോളെ.. അവന്റെ മുന്നിൽ കിടന്നു ആല്ലേ ലച്ചു പോയെ..

മോൾക്ക്‌ അറിയുമോ അന്ന് എന്റെ കുട്ടിയെ അവസാനം ആയി ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു കിടത്തിയ ദിവസം.. വെള്ള പൊതപ്പിച്ചു കത്തി നിക്കുന്ന വിളക്കിനു മുൻപിൽ കിടത്തി എന്റെ കുട്ടിയെ. അപ്പോൾ എന്റെ മടിയിൽ കിടക്കുക ആയിരുന്നു കൃഷ്ണ. എന്റെ സകല നിയന്ത്രണവും പോയി ഞാൻ അലറി കരഞ്ഞു. കൃഷ്ണ ചാടി എണിറ്റു എന്റെ കുട്ടിയെ ഇമ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു കുറച്ചു നേരം....

കരയുക ഒന്നും അല്ല അവന്റെ മുഖത്തു എന്താണ് എന്ന് പോലും അറിയില്ല. പെട്ടന്ന് ചാടി

💬 Comments

View all comments