0%

Chapter Title : പ്രണയമന്താരം 4 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Pranayathinte Rajakumaran Read All Parts 540

അതു കേട്ടു അവൻ ഒന്ന് ഞെട്ടി...

എന്താടാ കൃഷ്ണ നീ ഇങ്ങനെ നോക്കുന്നെ...

അല്ല ഞാൻ വരണോ.... ദുരെ ഒക്കെ യാത്ര പോയിട്ട് എത്ര നാളായി.. ആകെ ഒരു മടി ആണ്...

വന്നെ പറ്റു എന്റെ കൂടെ... അതിനു ഇനി മാറ്റം ഇല്ല..

ഇവിടെ ആണ് പോകണ്ടേ..

തൃശൂർ...  എന്റെ സ്വന്തം നാട്

എന്തു പറ്റി പെട്ടന്ന് ഒരു യാത്ര

ഒരാളെ കാണണം.. ഇപ്പോൾ വിളിച്ചു ആ ആൾ എന്നേ ഒരുപാട് സഹായിച്ച, ഇന്ന് ഞാൻ ജീവനോടെ ഇരിക്കാൻ കാരണം ആയ എനിക്കു മറക്കാൻ പറ്റാത്ത ആൾ ആണ്...

അത്ര സ്പെഷ്യൽ ആണോ...

അതെ..

ആണ് ആണോ അതോ.... സ്പെഷ്യൽ എന്ന് ഒക്കെ പറയുമ്പോൾ

തുളസി അവനെ ഒന്ന് നോക്കി... എന്നിട്ട് ചിരിച്ചു.. എന്താണ് മോനെ അങ്ങനെ ഒരു ചോദ്യം..

ഹേയ്. ചുമ്മാതെ ചോദിച്ചതാ..

അതൊക്കെ ആളെ കാണുമ്പോൾ അറിഞ്ഞാൽ മതി.... ഹും.. അപ്പോൾ നാളെ നമ്മൾ പോകുന്നു എന്തു പറയുന്നു..

ആ ok.. ok....

എന്താണ് ആ ok ക്കു ഒരു പവർ ഇല്ലല്ലോ..

ആരാന്നു ഒന്ന് പറഞ്ഞൂടെ...

അവൾക്കു ചിരി വന്നു....

നാളെ കാണാല്ലോ ചെക്കാ പിന്നെ എന്താണ്.... നീ കിടന്നോ... ഗുഡ് നൈറ്റ്‌..

അവൾ മുറി വിട്ടു ഇറങ്ങി.

കൃഷ്ണക്കു ഒരു വല്ലായിമ പോലെ.. ആരെ കാണാൻ ആകും ടീച്ചർ പോകുന്നത്.. സ്പെഷ്യൽ എന്ന് പറയുമ്പോൾ ബോയ് ഫ്രണ്ട് വല്ലതും..... അല്ല ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ ടീച്ചർ ആരെ കണ്ടാലും എനിക്കു എന്താണ്.. എന്തായാലും നാളെ പോകാം എന്ന് ഓർത്തു

💬 Comments

View all comments