Chapter Title : പ്രണയമൊരു തീനാളം [സിനിമോൾ]
. ഫെലിക്സ് ഒരുദിവസം എനിക്ക് ഒരു ബൈബിളും കൊന്തയും സമ്മാനമായി നൽകി. വൈകാതെ ഞങ്ങൾ പ്രണയപരവശരായി, വിവാഹവും കഴിച്ചു.
പക്ഷെ ഫെലിക്സിന്റെ വലിയ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല, പരിശുദ്ധനായ തന്റെ മകനെ എങ്ങിനെയോ കറക്കി എടുത്ത ഒരു പെണ്ണായി മാത്രം അവർ കരുതി, അങ്ങിനെ അസ്വാസ്ഥ്യം മൂത്ത് മൂത്തു ഞങ്ങൾ വേറെ ഒരു വീട് വാടകക്കെടുത്തു മാറിത്താമസിച്ചു. ഫെലിക്സിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് എല്ലാം ബുജികൾ, കവികൾ, കഥാകാരന്മാർ, സിനിമാക്കാർ, ചാനൽ ചർച്ചക്കാർ, ഇവരെല്ലാം എപ്പോൾ വരും എപ്പോൾ പോകുമെന്ന് ഒരു പിടിയുമില്ല. ഇവർക്കെല്ലാം വച്ച് വിളമ്പേണ്ട ജോലി എനിക്ക് മാത്രമായി, ഭക്ഷണം മാത്രമല്ല മദ്യം ആണ് പ്രധാനം, അത് ചിലർക്ക് ഞാൻ ഒഴിച്ച് കൊടുക്കണം, ചിലർക്ക് ഞാൻ സലാഡും പക്കോഡയും ഉണ്ടാക്കി കൊണ്ട് ചെന്ന് പുഞ്ചിരിച്ചു നിൽക്കണം, ചിലരുണ്ട് അടുക്കളയിൽ കേറി വരും, തന്നത്താൻ കുക്കിങ് , ചിലർ മുട്ട ചിക്കി പൊരിച്ചു കൊണ്ട് വെള്ളം പോലും ചേർക്കാതെ റം കഴിക്കുന്നത് കാണാം. ഫെലിക്സ് ഇവരുടെ എല്ലാം ആതിഥേയൻ ആയി ചർച്ചകളും വല്ലപ്പോഴും ഓരോ സിപ്പും, ഞാൻ ഇവരോടൊക്കെ അകൽച്ച കാണിക്കുന്നു എന്നാണ് ഫെലിക്സിന്റെ സ്ഥിരമായ പരാതി. എനിക്ക് ബുദ്ധിജീവിത്വം കുറവാണു, ആതിഥേയ മര്യാദയില്ല. ഇവർക്കൊക്കെ വച്ചുവിളമ്പാന് പണം വേണ്ടേ, അതുമാത്രം എണ്ണിച്ചുട്ട അപ്പം ആണ്. അതും ഞാൻ ഇങ്ങിനെ യാചിക്കണം. എന്നാൽ മദ്യം അതിനു ഒരു പഞ്ഞവുമില്ല.
ഫെലിക്സ് കുറേക്കാലം തിയോളജി പഠിക്കാൻ പോയിരുന്നു, പഠനം പൂർത്തിയാക്കിയില്ല, കാരണം സെമിനാരിയിലെ കർക്കശമായ നിയമങ്ങൾ, പക്ഷെ ഒന്നു പഠിച്ചെടുത്തു, സെമിനാരിയിലെ അച്ചന്മാർ പ്രകൃതിവിരുദ്ധപ്രവർത്തികൾക്ക്
💬 Comments
View all comments