0%

Chapter Title : പ്രണയരാഗം 2 [Romantic idiot]

Author : Romantic Idiot Read All Parts 223
ഞാൻ തീരുമാനിച്ചു. പക്ഷേ അവളുടെ പ്രതികരണം എങ്ങനെ അന്നെന്നു പറയാൻ പറ്റില്ല. അഞ്ജു എനിക്ക് ഒരു കാര്യം പറയാനുണ്ട്. എന്താ മോനെ ഒരു മുഖവര വല്ല പ്രേമം വലതും ആണോ. ഇത് അതൊന്നും അല്ല പക്ഷേ കേൾക്കുബോൾ നീ ദേഷ്യപ്പെടരുത്. ദേഷ്യപ്പെടാനോ വേണ്ടയോ എന്ന് കേട്ട് കഴിഞ്ഞ് പറയാം.
ഞാൻ മീര ചേച്ചിയുടെ കാര്യം അഞ്ജുവിനോട് പറഞ്ഞു. കുറച്ചുനേരം അവൾ മിണ്ടാതിരുന്നു. ദൈവമേ ഇത് ഭൂകമ്പത്തിന്‌ മുൻപുള്ള ശാന്തത്ത ആണോ? അഞ്ജു : എനിക്ക് നല്ല രാശി ആണലെഡാ ഞാൻ : എന്ത്? അവൾ പറഞ്ഞത് മനസിലാകാത്തത് കൊണ്ടു ഞാൻ ചോദിച്ചു. അഞ്ജു : എല്ലാ നമ്മൾ തമ്മിൽ അന്ന് അത് നടന്നതിൽ പിന്നെ ആണല്ലോ അവൾ അത്രക്കും പറഞ്ഞപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. അവൾ ഇത് വലിയ കാര്യം ആക്കി എടുത്തില്ല എന്ന് എനിക്ക് മനസിലായി. ഞങ്ങൾ അവിടെ നിന്നും കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങി. പകൽ മൊത്തം കറങ്ങി രാത്രി ആയപ്പോൾ ആണ് ഞങ്ങൾ അഞ്ജുവിന്റെ വീട്ടിൽ എത്തുന്നത്. പിന്നെ ബര്ത്ഡേ ആഘോഷം ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ സമയം നട്ടപ്പാതിര ആയി. നാളെ കോളേജിൽ പോകേണ്ടത് കൊണ്ട് ഞാൻ വേഗം ഉറങ്ങാൻ കിടന്നു. രാവിലെ എഴുനേറ്റു റെഡിയായി താഴെ ചെല്ലുമ്പോൾ അക്കുവും നന്ദുവും ഇരുന്ന് ഫുഡ്‌ അടിക്കുന്നുണ്ടായിരുന്നു. നിന്റെ വീട്ടിൽ ഒക്കെ വീട്ടുക്കാർ ഒന്നും തിന്നാൻ തരാറില്ലെടാ. അവന്മാർ അത് കേട്ട ഭാവം നടിക്കാതെ ഫുഡ്‌ അടി തുടരുന്നു. ഞങ്ങൾ ഫുഡ്‌ കഴിച് കോളേജിലേക്ക് പുറപ്പെട്ടു. കോളേജിൽ എത്തി വണ്ടി പാർക്കിംഗ് ഏരിയയിൽ വച്ച് ഞങ്ങൾ നടന്നു. കോളേജ് മുഴുവനും SFK യുടെ കൊടികളും തോരണങ്ങളും ആണ് കോളേജ് മൊത്തം ചുവപ്പ് മയം. ഞങ്ങൾ നടന്നു. അക്കുവിനെ കണ്ടപ്പോൾ SFK യുടെ കുറെ പിള്ളേർ അവന്റെ അടുത്ത് വന്നു. കോളേജിൽ ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ ലോക്കൽ സ്‌പോർട്ടിന് വരുന്നത് കൊണ്ട് അവനെ എല്ലാവർക്കും അറിയാം. ഞങ്ങൾ അവരെ പരിചയപെട്ടു. SFK യുടെ യൂണിറ്റ് പ്രസിഡന്റ്‌ അജ്മലും യൂണിറ്റ് സെക്രെട്ടറി വിശാലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.

💬 Comments

View all comments