Chapter Title : ❣️പ്രണയരാഗം❣️ 3 [Romantic idiot]
കണ്ട് പലരും ഇതിന് ഇപ്പോൾ അഡിക്റ്റ് ആണ്.
നീ വലിക്കുന്ന സിഗരറ്റിന്റെ അത്രയും ഇല്ല ഇതിന്റെ അഡിഷണൽ.
ചേച്ചി അത് പറഞ്ഞപ്പോൾ എന്റെ വായ അടഞ്ഞു.
വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ വച്ചു.
അച്ഛൻ എന്തെ ചേച്ചി? ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
അച്ഛൻ കിടന്നു. നിനക്ക് ചോറ് എടുക്കട്ടേ
വേണ്ടാ ചേച്ചി ഞങ്ങൾ ക്യാന്റീനിൽ നിന്നും കഴിച്ചു.
നിനക്ക് ഇപ്പോൾ പുറത്ത് നിന്ന് കഴിക്കൽ കൂടുന്നുണ്ട്.
അതിനു മറുപടിയായി ചിരിച്ചുകൊണ്ടു ഞാൻ റൂമിലേക്ക് പോയി
വയറു നിറച്ചു ഭക്ഷണം കഴിച്ചതുകൊണ്ട് ഞാൻ ചെറുതായിട്ട് മയങ്ങി.
കീ.. കീ...
ഏത് കോപ്പനാണ് കിടന്നു ഹോൺ അടിക്കുന്നത്.
ഞാൻ ജനൽ തുറന്നു നോക്കി.
ഹോ ഇവന്മാർ ആയിരുന്നോ
ഡാ എത്ര നേരം ആയി വിളിക്കുന്നു വേഗം വായോ
ദെ വരുന്നടാ. നീ കിടന്ന് തിരക്ക് പിടിക്കാതെ ഞാൻ നന്ദുവിനോട് പറഞ്ഞ് ഡ്രെസ്സ് മാറാനായി പോയി.
ഡ്രെസ്സ് മാറി ഞാൻ അവരുടെ അടുത്തേക്ക് പോയി.
ഡാ ചായ കുടിച്ചിട്ട് പോടാ
വേണ്ട ചേച്ചി ഇപ്പോൾ തന്നെ വൈകി
ഓ നീ കളക്ടർ ജോലിക്കലെ പോകുന്നത് കൃത്യ സമയത്ത് പോകാൻ.
ചേച്ചി പിന്നിൽ നിന്നും കളിയാക്കി. അത് മൈൻഡ് ചെയ്യാതെ അവന്മാരുടെ അടുത്തേക്ക് പോയി.
എത്ര നേരമായി മൈരേ വെയിറ്റ് ചെയ്യുന്നു
നന്ദു ചൂടാക്കാൻ തുടങ്ങി
നീ ഒന്ന് അടങ്ങു നന്ദു
എന്ന് പറഞ്ഞു വണ്ടിയിൽ കയറി. വിട്ടോ ഞാൻ അക്കുവിനോട് പറഞ്ഞു
അക്കു വണ്ടി നേരെ ഗ്രൗണ്ടിലേക്ക് വിട്ടു.
ഞങ്ങൾ എത്തിയപ്പോളേക്കും കളി തുടങ്ങിയിരുന്നു
ഞങ്ങൾ രണ്ടു
💬 Comments
View all comments