Chapter Title : പ്രണയരതി 2 [കിരാതൻ'S]
എടുക്കുമെന്ന് പറഞ്ഞു. എന്റെ മനസ്സിൽ ആകെ നിരാശ പടരാൻ തുടങ്ങി.
അന്തരീക്ഷത്തിലാണെങ്കിൽ കാർമേഘം മുടികെട്ടിരിക്കുന്നു. തണുത്ത കാറ്റും വീശുന്നുണ്ട്. ഹൈദരാബാദിലെ മഴ വളരെ ശക്തമായ കാറ്റോട് കുടിയുള്ളതാണെന്ന് പെട്ടെന്നോർത്ത് പോയി. വല്ല രക്ഷയുണ്ടോ എന്ന് ഓട്ടോക്കാരനോട് തിരക്കി. അൽപ്പം നീങ്ങി ഇടത്തോട്ട് പോകുന്ന വഴിക്ക് പോയാൽ കുഴപ്പമില്ലാതെയെത്താൻ സാദ്ധിക്കുമെന്ന് പറഞ്ഞു. പക്ഷെ കുഴക്കുന്ന പ്രശ്നം ബ്ലോക്കിൽ പെട്ട കിടക്കുന്ന ഓട്ടോ അൽപ്പം പോലും നീങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ്.
"....കുറച്ച് മുന്നോട്ട് പോയി വേറെ ഓട്ടോ പിടിക്കണോ ..". ഞാൻ വല്ല്യാമീയോട് ചോദിച്ചു.
അവർ അതിന് തലകുലുക്കികൊണ്ട് ഓട്ടോക്കാരന് പൈസ കൊടുത്തിറങ്ങി. ബാക്കി പോലും വാങ്ങാതെ അവർ മുന്നോട്ട് ഒറ്റ നടത്തമായിരുന്നു. എനിക്ക് തലപെരുത്ത് വന്നെങ്കിലും ഞാനത് അടക്കിപ്പിടിച്ച് ബൈക്കിനെ ഫുട്ട്പാത്തിലേക്ക് കയറ്റി അവർക്ക് പിന്നാലെ കാലുകൊണ്ട് തുഴഞ്ഞ് നീങ്ങി. ഓട്ടോക്കാരൻ പറഞ്ഞ ജങ്ക്ഷനിലേക്ക് കാൽ കിലോമിറ്ററോളം ഉണ്ടായിരുന്നു. അതിൽ പാതി ഇറക്കം കിട്ടിയതിനാൽ വണ്ടി തുഴയാതെ തന്നെ അവിടേക്ക് എത്താൻ സാദ്ധിച്ചു. ഭാഗ്യത്തിന് ഒരു ഓട്ടോ അവിടെ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ ഓട്ടോക്കാരൻ വരാൻ കൂട്ടാക്കിയില്ല.
ഞങ്ങളെ വലക്കാൻ അതി ശക്തമായ മഴ പറന്നെത്തി. ഞാൻ വണ്ടി സ്റ്റാൻഡിൽ വച്ച് കടയുടെ ഉമ്മറത്തേക്ക് കയറി നിന്നു. എന്റെ പാച്ചിൽ കണ്ട് വല്ല്യാമ്മീയും എന്റെ ഒപ്പം ഓടികേറി. വഴിയിലുണ്ടായിരുന്ന സകലമാന ആൾക്കാരും അവിടേക്കോടി വന്ന നിന്നത് നിമിഷ നേരം കൊണ്ടായിരുന്നു. എന്നിൽ നിന്ന് അൽപ്പം അകലെ നിന്ന വല്ല്യാമ്മീയെ തിരക്ക് പൊതിഞ്ഞത് പെട്ടെന്നായിരുന്നു.
മഴയുടെ ഭീകരത വർദ്ധിച്ചുകൊണ്ടേ ഇരുന്നു. മഴ ചാറ്റലേറ്റ് ആ കടയുടെ മുന്നിൽ നിന്നവരെല്ലാം നനഞ്ഞു കുളിച്ചു.
💬 Comments
View all comments