Chapter Title : പ്രണയത്തൂവൽ 3 [MT]
സ്നേഹം മാത്രമേ കണ്ടിരുന്നുള്ളൂ…. അവളെ എല്ലാം പറഞ്ഞ് മനസ്സിലാക്കി ക്ലാസിലേക്ക് പറഞ്ഞുവിട്ട ശേഷം സ്റ്റാഫ് റൂമിലേക്ക് പോകാനായി തിരിയുമ്പോൾ തന്നെ നോക്കി നിൽക്കുന്ന ലയയെ അവൻ കണ്ടൂ. താൻ വരാൻ ലേറ്റ് ആയ കൊണ്ട് തന്നെ തിരഞ്ഞ് വന്നതാണെന്ന് അവന് മനസ്സിലായി….
“ ഓഹോ അപ്പോ ഇതിനായിരുന്നോ ഇന്നലത്തെ അടിയൊക്കേ…”
ലയയുടെ ചോദ്യത്തിന് ഉത്തരം പോലെ അവൻ അവളെ നോക്കി ചിരിച്ചു…
“അപ്പോ തനിക്ക് ചിരിക്കാൻ ഒക്കെ അറിയാമായരുന്നോ…”
“ പിന്നെ മനുഷ്യരായാൽ ചിരിക്കില്ലേ....”
അജുവിന്റെ മറുപടി കേട്ട പാടെ ലയക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ അവൾ തുടർന്നു…
“ അതേ മനുഷ്യന്മാർ ചിരിക്കും… താൻ പക്ഷേ ഒന്ന് ചിരിച്ച് കാണുന്നത് ഇപ്പൊ അല്ലേ… എപ്പോഴും ഒരു മസില് പിടിത്തം അല്ലേ…”
“ ഇനി അടുത്ത വട്ടം ഞാൻ ചിരിക്കുമ്പോൾ ആളെ വിടാം മിസ്സിനെ വിളിക്കാൻ.. വന്ന് കണ്ടോളൂ….”
“ തനിക്ക് തർക്കുത്തരം പറയാതെ നിൽക്കാൻ പറ്റില്ലേ… എന്തിനും ഒരു മറു കൗണ്ടർ ഇടുമല്ലോ താൻ…”
അജു ഒന്ന് ചിരിച്ച് നിർത്തി…
“എന്തിനാ മിസ്സ് എന്നെ വിളിച്ചത്….”
“ താക്യൂ വെരി മച്ച് അജ്മൽ… താൻ അപ്പോ അവിടെ അവനെ ഒന്നും പറഞ്ഞില്ല എങ്കിൽ ചിലപ്പോൾ ഞാൻ ആ ക്ലാസ്സിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങി പോയേനെ… തന്നെ ഞാൻ ആക്ഷേപിച്ചു എന്നിട്ടും താൻ എന്നോട് ആ ദേഷ്യം കാണിക്കാതെ എന്നെ സഹായിച്ചു… എനിക്ക് എന്ത് പറയണം എന്ന് അറിയില്ല… ഐയാം റിയലി സോറി അജ്മൽ.. ഫോർ ഹുമിലിയേറ്റിംഗ് യൂ… വാ നമുക്ക് ക്യാന്റീനിൽ പോയി
💬 Comments
View all comments