Chapter Title : പ്രണയത്തൂവൽ 3 [MT]
തന്നെയാണല്ലോ അവനെ കുളിപ്പിക്കുന്നത്. അതിപ്പോ എന്റെ മോള് പറഞ്ഞില്ലെങ്കിലും ഞാൻ പോയി ചെയ്യും. അതിന് വേണ്ടിയാണ് ഞാൻ എല്ലാ ജോലിയും പെട്ടന്ന് തീർത്തത്.. കാരണം അവൻ എന്റെയും മകൻ തന്നെയാ… നീ പോയി കുളിച്ചേച്ച് പെട്ടന്ന് ഇറങ്ങാൻ നോക്ക്….”
“ഞാനാണ് അമ്മയെ പറഞ്ഞു വിട്ടതെന്ന് അവൻ അറിയണ്ട… ഞാൻ എന്തായാലും അവനോട് മിണ്ടത്തില്ല… അങ്ങനെയാണ് അവൻ ഇന്നലെ ഞങ്ങളോട് പറഞ്ഞത്… ഞങ്ങൾക്കും ഉണ്ട് ദേഷ്യവും വാശിയും…. എന്നെ പറ്റി അവൻ എന്തേലും ചോദിച്ചാൽ ഒന്നും മിണ്ടാൻ നിക്കണ്ട..”
“ആഹ്… ബെസ്റ്റ്… ആരാ ഈ പറയണേ… നീ അവനോട് മിണ്ടാതെ ഇരിക്കാൻ… നീ ഒന്ന് പോയെ… അവൻ എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും അവൻ അടുത്ത് വരുമ്പോൾ അലിയുന്ന മനസ്സുള്ള നീ ആണോ ഈ പറയണത്… ഒന്ന് പോ പെണ്ണേ… ഞാൻ ഇതിൽ ഇല്ല… നിങ്ങളായി നിങ്ങടെ പാടായി… എന്നെ എന്റെ മോള് വിട്ടേക്ക്…”
“ ഒഹ്ഹ്… അല്ലേലും അമ്മ എന്നും അവന്റെ സൈഡിൽ ആണല്ലോ… സത്യം പറയ്… എന്നെ അമ്മ തവിട് കൊടുത്തു വാങ്ങിയതാണോ.. എനിക്ക് ഈ വീട്ടിൽ ഒരു വിലയും ഇല്ലേ?”
ചുണ്ട് കോട്ടി കൊണ്ട് മീനു അവളുടെ അമ്മയെ ചോടിപ്പിക്കാൻ പറഞ്ഞപ്പോൾ രേഖക്ക് ചിരി വന്നു…
“ ഓഹോ… അല്ലെങ്കിലും നമ്മള് കോമഡി പീസ്… കൊള്ളാം ബെസ്റ്റ്….”
“ഒന്ന് പോ പെണ്ണേ… പോയി കുളിക്കാൻ നോക്ക്… സമയം കുറെ ആയി…. എന്റെ മീനുട്ടി എന്നും ഈ അമ്മേടെ പൊന്നല്ലെ….”
ഇത് കേട്ടപാടെ മീനു അവൾടെ അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അവൾടെ റൂമിലേക്ക് പോയി. രേഖ
💬 Comments
View all comments