Chapter Title : പ്രണയിച്ച പെണ്ണിന്റെ അമ്മയെ കെട്ടി [അത്തി]
വന്നു അവരെ വിളിച്ചു,
ടീച്ചറെ…. ടീച്ചറെ…..
ഞാൻ അവരെ കുലുക്കി വിളിച്ചു..,അവർ കണ്ണും തിരുമ്മി തുറന്നു എന്നെ നോക്കി…
കഴിക്കുന്നില്ലേ…..
മ്….
ഞാൻ അവർ ഉണ്ടാക്കിയ ചോറ് എടുത്ത് നോക്കി., ചോറും സാമ്പാറും പയർ തോരനും ചമ്മന്തിയും ഉണ്ട്. ചോറും സാമ്പാറും ചേർത്ത ഒരു പിടി വാരി വായിൽ വച്ചു എന്തൊരു രുചി, കടയിൽ നിന്ന് കിട്ടുന്ന സാമ്പാർ കഴിച്ചു എന്റെ നാവ് മരവിച്ചിരുന്നു, ചേച്ചിയും അത്ര നന്നായി ഒന്നും വയ്ക്കില്ലായിരുന്നു.ഈ സാമ്പാറിന് തന്നെ ഒരു കൊഴുത്ത കൊഴുപ്പ്…, നല്ല രുചി…. ഞാൻ അർത്തിയോടെ ചോറ് വാരി തിന്നു,
രണ്ട് ദിവസം മുമ്പ് അപ്പുറത്തെ ചേച്ചി ഒരു വെള്ളരിക്ക തന്നിരുന്നു, അത് പച്ചക്ക് തിന്നാൻ എനിക്ക് വലിയ ഇഷ്ടം ആണ്, പിന്നെ ഉരുള കിഴങ്ങു കറി വയ്ക്കാൻ വേടിച കുറച്ചു ഉരുള കിഴങ്ങ ഉണ്ടായിരുന്നു, കുറച്ചു മുരിങ്ങക്കായ വിൽക്കാൻ വേണ്ടി അടത്ത് വച്ചിരുന്നു, ഈ ഇടയ്ക്ക് അവിച്ചു തിന്നാൻ വേടിച്ച ചേമ്പും ഒക്കെയുണ്ട്.ഇതൊക്കെ ഇട്ടായിരിക്കും വച്ചത്…, ഞാനും പല പ്രാവശ്യം സാമ്പാർ ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപെട്ടതാണ്..,യു ട്യൂബ് കുറെ ശ്രമിച്ചു പക്ഷെ പൊട്ടി പോയി…ഇവരുമായി നേരെ മിണ്ടും ആയിരുന്നു എങ്കിൽ ചോദിക്കായിരുന്നു… അങ്ങനെ എനിക്ക് ഓർമ വച്ച ശേഷം ആദ്യമായി ഈ വീട്ടിൽ ഇരുന്ന് നല്ല ഒരു ഊണ് ആസ്വദിച്ചു കഴിച്ചു,
കൈ കഴുകിയ ശേഷം ഞാൻ കസേരയിൽ ഇരുന്ന് ആലോചിച്ചു…. എത്ര നല്ല സാമ്പാർ ആയിരുന്നു…, എങ്ങനെയാ വയ്ക്കുന്നത് എന്ന് ചോദിച്ചാലോ…ചോദിയ്ക്കാം…നാണക്കേട് വിചാരിക്കുന്നത് എന്തിനാ…
ടീച്ചറെ…. ഈ സാമ്പാർ വയ്ക്കുന്നത് പോകുന്നതിന് മുമ്പ് ഒന്ന് പറഞ്ഞു
💬 Comments
View all comments