Chapter Title : പ്രണയിക്കുന്നവർക്ക് [alavuddin]
വീട്ടിലേക്ക് പൊയ്ക്കോളാം
ഓക്കേ
ഞാൻ പോകാനുള്ള സ്ഥലത്തൊക്കെ പോയി രാത്രി രണ്ടണ്ണം അടിച്ചു വീട്ടിലേക്ക് ചെന്ന് ഇത്തയാണ് വാതിൽ തുറന്നത്
ഡാ നീ എന്തെങ്കിലും കഴിച്ചോ
ഇല്ല
എന്നാ വാ ഞാൻ എട്ത്ത് വെക്കാം ബാക്കിയുള്ളവരൊക്കെ ഉറങ്ങിയോ
അഹ് രാത്രി 2 മണിക്ക് ലോകത്ത് എല്ലാവരും ഉറക്കമായിരിക്കും.
ആര് പറഞ്ഞു ഇപ്പോ അമേരിക്കയിൽ ആരും ഉറങ്ങുന്നുണ്ടാകില്ല ഉച്ച ഊണ് കഴിക്കുവായിരിക്കും.
നീ കള്ളും കുടിച്ചു വന്നു തമാശ പറയുവാണോ
ഹ ഹ ഹ
ഓ ഇപ്പോഴെങ്കിലും ചിരിച്ചു കണ്ടല്ലോ കുറേനാളായി ഇങ്ങനെ കണ്ടിട്ട്
നിനക്കു ഈ രാത്രിയൊക്കെ കള്ള് എവിടുന്ന് കിട്ടുന്നു
അതൊക്കെ കിട്ടും കള്ള് കുടിയന്മാർക്ക് ചോദിക്കാനും പറയാനും ആൾക്കാരുണ്ട്.
ഓഹ് നീ അത് കഴിക്ക്
ഇക്ക വിളിച്ചു പറഞ്ഞിരുന്നു മുംബൈക്ക് പോകണമെന്ന്
എപ്പോഴാ ട്രെയിൻ
ട്രൈനോ
ട്രെയിൻ അല്ലെ ബസിലൊന്നും ഞാൻ വരില്ല തണ്ടൽ വെള്ളം ആകും
അല്ലടാ പൊട്ടാ ഫ്ലൈറ്റ് ആണ് കമ്പനി തന്നത്താ ടിക്കറ്റ് 2 എണ്ണം
ആഹാ കൊള്ളാമല്ലോ ഫ്ലൈറ്റ് എങ്കിൽ ഫ്ലൈറ്റ് എന്നാ ഫ്ലൈറ്റ്
ഈ ചെക്കൻ മുഴു ഫിറ്റാണല്ലോ
5 മണിക്ക് ഫ്ലൈറ്റ് ഇപ്പൊ സമയം 2.30
അയ്യോ അപ്പൊ പോകാറായല്ലോ
അഹ് അതല്ലേ പറഞ്ഞെ നീ കഴിക്ക് കുളിച്ചു ഫ്രഷാവ് എന്നിട്ട് വണ്ടി വിളിക്ക്
ഒരു 3.30 ആകുമ്പോൾ ഇറങ്ങാം അപ്പോ 4 മണിക്ക് അവിടെ എത്താം
അഹ് ആരെയാ ഇപ്പൊ വിളിക്ക
ഞാൻ ആരെയും വിളിക്കില്ല ഞാൻ വിളിച്ചു കാറിൽ നിന്റെ കള്ളിന്റെ മണം നാറും പിന്നെ നാണംകെടും
എന്ന പിന്നെ ഞാൻ തന്നെ വിളിക്കാം അല്ലെ
അഹ്
ആദ്യം പോയി ക്ളിക്ക് ഞാൻ പോയി കുളിച്ചു വന്നു ഇത്താത്ത എന്റെ ഡ്രസ്സ് പാക്ക് ചെയ്തു വെച്ചിരുന്നു.
ഞാൻ ഫോൺ എടുത്തു എല്ലാവരേം വിളിച്ചു പക്ഷെ എല്ലാം ഉറക്കത്തിലാ
ഇനി ഇപ്പൊ എന്ത് ചെയ്യും 4 മണിയായല്ലോ
ഒരു കാര്യം സജുനെ വിളിച്ചു എഴുനേൽപ്പിച്ചു എയർപോർട്ടിൽ ആക്കി തരാൻ പറയാം.
നീ തന്നെ പോയി പറയ് വെറുതെ അവളുടെ വായിലിരിക്കുന്നത് കേൾക്കാൻ
എന്റെ സ്കൂട്ടിയിൽ പോകാം
💬 Comments
View all comments