0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 1 [സ്പൾബർ]

Author : Spulber Read All Parts 98.7K

വയസിലും മംഗല്യഭാഗ്യമില്ലാതെ ഇല്ലത്തെ ഇടനാഴിയിലൂടെ നെടുവീർപ്പോടെ നടക്കുകയാണ് കാർത്തിക..

ചൊവ്വാദോഷത്തിന് പുറമെ വേറെയും പല ദോഷങ്ങളും കാർത്തികക്കുണ്ടെന്നാണ് ജാതകവശാൽ..ചുരുക്കത്തിൽ വിവാഹം എന്ന സ്വപ്നം കാർത്തികക്ക് ഒരു നടക്കാത്ത സ്വപ്നമാണ്.. അവളുടെ ദോഷം മാറ്റാൻ അഛൻ തിരുമേനി ജോൽസ്യന്മാരെ പലത് വരുത്തി പ്രശ്നം വെച്ച് നോക്കി..എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത് കാർത്തികക്ക് മംഗല്യഭാഗ്യം ഇല്ലാന്ന് തന്നെയാണ്..

ഭൂമിയിൽ നിന്നും അനേകം പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹം തന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം കണ്ട് അന്തംവിട്ട് നിൽക്കുകയാണ് കാർത്തികത്തമ്പുരാട്ടി..

വിവാഹം നടക്കാത്തത് മാത്രമല്ല കാർത്തികയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ…അവളൊരപശകുനമാണ്..ഇല്ലത്തെ ഏത് ചടങ്ങിനും മുന്നിൽ പോയിട്ട് പിന്നിൽ പോലും അവൾക്ക് സ്ഥാനമില്ല..എന്ത് ചടങ്ങായാലും ആരുടെയും കൺവെട്ടത്ത് വരാതെ അവൾ അറയിൽ അടച്ചിരുന്നോണം..

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ അവൾക്ക് അവകാശമില്ല.. അനിയത്തിമാരുടെ കുഞ്ഞിനെയൊന്ന് തൊടാൻ പോലും അവകാശമില്ല.. തന്നെക്കാൾ അവകാശം കോലോത്തെ വാല്യക്കാരികൾക്കുണ്ടെന്ന് പലപ്പോഴും കാർത്തിക കണ്ടറിഞ്ഞതാണ്.. വാല്യക്കാരികൾക്ക് പോലും തന്നോടൊരു പുഛഭാവമാണ്..

എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി, ആർക്കുമൊരു ശല്യമാവാതെ കാർത്തിക ആ ഇല്ലത്ത് ജീവിച്ചു.. അഛൻ തമ്പുരാനെയൊക്കെ അവൾ മുഖാമുഖം കണ്ടിട്ട് എത്രയോ കാലമായി..അമ്മത്തമ്പുരാട്ടിയുമായും അവൾക്ക് വലിയ അടുപ്പമില്ല..

അവൾക്ക് ഒരു പണിയും ചെയ്യണ്ട.. നേരത്തിന് ഭക്ഷണം അറയിലെത്തും.. അവൾക്ക് വേണ്ടതെന്തും കിട്ടും..പക്ഷേ എവിടെയും അവളുടെ സാനിധ്യമുണ്ടാവാൻ പാടില്ല.. ഒരു ജയിലറയിൽ കഴിയും പോലെ മുപ്പത്താറ് കൊല്ലം അവൾ ജീവിച്ചു..

ഈ ഇല്ല വളപ്പല്ലാതെ വേറൊരു ലോകം കാർത്തികക്കില്ല.. കോളേജ് വിദ്യാഭ്യാസമൊക്കെ നേടിയിട്ടുണ്ടെങ്കിലും പഠനം കഴിഞ്ഞ് പിന്നെയവൾ അധികം പുറത്തിറങ്ങിയിട്ടില്ല.. വർണശബളമായ പുറം ലോകം അവൾക്കന്യമാണ്..ആ തൊടിയിലെ ചെടികളും പൂക്കളും

💬 Comments

View all comments