Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 1 [സ്പൾബർ]
വെള്ളം കൂടി കൊണ്ട് വന്നു.. പിന്നെ ഷെഡിൽ കയറി അവൾ കുളിക്കാനെടുക്കുന്ന സോപ്പെടുത്ത് അവന്റെ കയ്യിൽ കൊടുത്തു..
“ശരിക്ക് പതപ്പിക്ക്…നിറച്ചും ചോരയാ… “..
രാജു സോപ്പ് വാങ്ങി ദേഹത്ത് തേച്ചതും അവൻ മൂക്കും കുത്തി വീഴാൻ പോയി,.ഒറ്റക്കാലിലിരിക്കുന്ന അവന് രണ്ട് കയ്യിലും ഭാരം കൊടുത്താലേ ഇരിക്കാൻ പറ്റൂ..
വേറെ നിവൃത്തിയില്ലാതെ കാർത്തിക സോപ്പ് വാങ്ങി അവന്റെ ദേഹത്ത് പതപ്പിച്ചു.. മുറിവുകളിൽ സോപ്പ് പത തട്ടിയപ്പോ അവൻ ഇരുന്ന് പുളഞ്ഞു..
രോമാവൃതമായ മാറിലും രണ്ട് കൈകളിലും അവൾ സോപ്പ് തേച്ചു.. പിന്നെ ചകിരിയെടുത്ത് പതിയെ തേച്ചുരച്ചു..
“ ഹൂ… ശ്… ശ്… ശ്… “..
നീറ്റലും വേദനയും സഹിക്കവയ്യാതെ രാജു ഞെളിപിരി കൊണ്ടു..
“എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇപ്പോ കിടന്ന് മോങ്ങുന്നോ… അടങ്ങിയവിടെ ഇരിക്ക്…”..
അവന്റെ ദേഹത്തെ ചെളിയും ചോരയുമെല്ലാം ഉരച്ച് കഴുകി തലയിലും സോപ്പ് പതപ്പിച്ചു.. കാർത്തിയുടെ സ്വപ്നങ്ങളിൽ മിഴിവോടെ നിന്ന ഒരു സംഗതിയാണിത്.. ഇഷ്ടപ്പെട്ട പുരുഷനെ കുളിപ്പിച്ച് കൊടുക്കുക…
അതിനുള്ള ഭാഗ്യമില്ലാതെ പോയി.. ഒത്തിരി ഒത്തിരി കൊതിച്ചതാണ്.. അവന്റെ കുസൃതികളനുഭവിച്ച്..അവന്റെ തഴുകിത്തലോടലേറ്റ്.. ഇടക്ക് വെള്ളം തെറിപ്പിച്ച്.. സ്നേഹത്തോടെ ശാസിച്ച്..
തലയും ദേഹവും നന്നായി ഉരച്ച് കഴുകി അവൾ വെളളമൊഴിച്ചു.. പിന്നെയും തോട്ടിൽ നിന്ന് വെള്ളമെടുത്ത് അവന്റെ തലയിലൂടെ പാർന്ന് കൊടുത്തു.. അരക്ക് മേൽപോട്ട് അവൻ വൃത്തിയായി..
നല്ല വെളുത്ത ശരീരമാണവന്..എല്ലായിടത്തും നല്ല കറുത്ത് ചുരുണ്ട രോമമാണ്.. നല്ല ആരോഗ്യമുള്ള യുവാവ്..ശരീരത്തിലെമ്പാടും മുറിവുകൾ ചുവന്ന് തിണർത്ത് കിടന്നു..
രാജു വല്ലാത്തൊരാവസ്ഥയിലാണ്.. അവന് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണീ നടക്കുന്നത്.. കോലോത്തെ ഒരു തമ്പുരാട്ടിയാണ് തന്നെ കുളിപ്പിക്കുന്നത്.. വെറും
💬 Comments
View all comments