Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 4 [സ്പൾബർ]
പ്രണയവും പൂക്കളും വർണശലഭങ്ങളും.. 4.. സ്പൾബർ.
✍️✍️✍️… ആ നാട്ടിലെ ഒരു ലോക്കൽ കള്ളനാണ് സമദ്.. മുപ്പത്തെട്ട് വയസുള്ള സമദ് കല്യാണമൊന്നും കഴിച്ചിട്ടില്ല..അടക്ക, തേങ്ങ, വാഴക്കുല മുതലായ സാധനങ്ങളാണ് അവൻ കക്കുന്നത്..
കയ്യിലിരിപ്പ് കൊണ്ട് വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് സമദ്.. കള്ള് കുടിക്കാനും വയറ് നിറയെ ഭക്ഷണം കഴിക്കാനുമാണ് അവൻ കക്കുന്നത്..പകല് പേരിന് എന്തേലും പണിക്കൊക്കെ പോവുമെങ്കിലും രാത്രിയായാൽ അവൻ മോഷ്ടിക്കാനിറങ്ങും..
പല തവണ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവനാ പണി നിർത്തിയിട്ടില്ല… ചെറിയ മോഷണമായത് കൊണ്ട് ആരും പോലീസിലൊന്നും പരാതി കൊടുക്കാറില്ല.. നാലെണ്ണം കൊടുത്ത് പറഞ്ഞയക്കാറാണ് പതിവ്..എത്ര കിട്ടിയിട്ടും അവൻ നന്നായില്ല..
കാർത്തിയത്തമ്പുരാട്ടിയുടെ ഇല്ലത്തിന്റ വകയായുള്ള ഈ പറമ്പിലും അവൻ പലതവണ മോഷ്ടിക്കാൻ കയറിയിട്ടുണ്ട്..നല്ല മൂത്ത നേന്ത്രക്കുലയും പഴുക്കാറായ അടക്കയും അവൻ കുലയോടെ കൊണ്ട് പോകും..അതൊന്നും ഇല്ലത്തൊരാളും അറിയാറുമില്ല..ഏക്കറ് കണക്കി പരന്ന് കിടക്കുന്ന പറമ്പിൽ എവിടെയൊക്കെ വാഴ കുലച്ചെന്ന് ഇല്ലത്താർക്കും അറിയുകയുമില്ല..
എന്നാൽ ഇന്ന് സമദ് ഇല്ലത്തൊടിയിൽ കയറിയത് ചെറിയ മോഷണത്തിനല്ല..അവനൊരു ഓഫർ ലഭിച്ചിട്ടുണ്ട്.. ബാറിലിരുന്ന് മദ്യപിക്കുമ്പോ അവന്റെ പഴയൊരു കൂട്ടുകാരൻ മുഖാന്തിരം വന്നതാണ്..
അവന് ചന്ദനക്കടത്താണ്.. നല്ല കാതലുള്ള ചന്ദനത്തടി കാണിച്ച് തന്നാൽ നല്ല കമ്മീഷൻ തരാമെന്നാണ് അവന് കിട്ടിയ ഓഫർ.. പലതവണ ഇല്ല വളപ്പിൽ കയറിയ സമദ് അവിടെ വളർന്ന് നിൽക്കുന്ന ചന്ദനത്തടികൾ കണ്ടതാണ്..പക്ഷേ എത്ര വളർന്നാലും ചില തടികൾക്ക് കാതലുണ്ടാവില്ല..
കാതലുള്ളത് നോക്കി കാണിച്ച് തന്നാ മാത്രം മതി.. തടി വെട്ടലും അത് കടത്തലുമൊക്കെ അവന്റെ സുഹൃത്ത് നോക്കും..
അതിനായിട്ടാണ് ഇന്ന് സമദ് ഈ വളപ്പിൽ കയറിയത്..ചന്ദനത്തടി അവൻ കണ്ട് വെച്ചിട്ടുണ്ട്..അത് തുരന്ന് കാതലുണ്ടോന്ന്
💬 Comments
View all comments