0%

Chapter Title : പ്രണയവുംപൂക്കളും വർണശലഭങ്ങളും 4 [സ്പൾബർ]

Author : Spulber Read All Parts 136.2K

ഇതിൽ തനിക്ക് പ്രയോജനമുണ്ടാവും..

“ ഞാൻ കാവലിരിക്കാം തമ്പുരാട്ടീ… അയാൾക്കൊന്നും പറ്റാതെ ഞാൻ നോക്കിക്കോളാം… എന്നാലും അതാരാ തമ്പുരാട്ടീ… ?..അയാളെന്തിനാ ആ ഷെഡിൽ കിടക്കുന്നത്… ?”..

അതാരെന്നറിയാൻ ഒരു ജിജ്ഞാസ സമദിനുണ്ടായി..

“ഒക്കെ അറിഞ്ഞാലേ താനെനിക്കൊരു സഹായം ചെയ്യൂ… ?”...

അൽപം ദേഷ്യത്തോടെ കാർത്തിക ചോദിച്ചു…

“അയ്യോ… അല്ല തമ്പുരാട്ടീ… ഞാൻ ചെയ്യാം…”..

“ ഉം… അയാൾക്ക് നടക്കാനൊന്നും വയ്യ… എല്ലാറ്റിനും താൻ സഹായിക്കണം… പിന്നെ ആദ്യം താൻ ടൗണിലൊന്ന് പോണം… കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്…

അതുമായി ആ ഷെഡിലേക്ക് ചെന്ന് അവന് വേണ്ട സഹായങ്ങൾ ചെയ്യുക…”..

“ ചെയ്യാം തമ്പുരാട്ടീ… “..

സന്തോഷത്തോടെത്തന്നെയാണ് സമദ് കാർത്തിക പറഞ്ഞതെല്ലാം അംഗീകരിച്ചത്..

“ഉം… ഞാൻ നാളെ രാവിലെ അങ്ങോട്ട് വരാം… അത് താനവിടെ നിന്ന് പോകരുത്… വാങ്ങാനുള്ള സാധനം ഞാൻ ലിസ്റ്റ് അയച്ച് തരാം…തന്റെ കയ്യിൽ പൈസയുണ്ടോ… ?”..

സമദ് തല ചൊറിഞ്ഞു..

“ തന്റെ ഗൂഗ്ൾ പേ നമ്പർ പറ… “..

സമദ് പറഞ്ഞ നമ്പർ കാർത്തിക സേവ് ചെയ്തു..

“ ഇത് തന്നെയല്ലേ തന്റെ ശരിക്കുള്ള നമ്പറും… ?”..

അവൻ തലയാട്ടി..

“ഉം… ചെല്ല്… പിന്നെ… ഇവിടെ നടന്നത് വേറാരും അറിയരുത്… ആരോടേലും പറഞ്ഞാ പിന്നെ തന്നെ കാണാൻ വരുന്നത് അഛൻ തമ്പുരാനായിരിക്കും..ഉം… പൊയ്ക്കോ…”..

വ്യക്തമായ ഭീഷണിയോടെ പറഞ്ഞ് കാർത്തിക തിരിഞ്ഞ് കോലോത്തേക്ക് നടന്നു.. സമദ് അവൻ വന്ന വഴിയിലേക്കും തിരിഞ്ഞു..പെട്ടെന്ന് അവൻ വിളിക്കുന്നത് കേട്ട് കാർത്തിക നിന്നു.. അവൻ വേഗം അടുത്തേക്ക് ചെന്നു..

“ഇതാ… ഇതിവിടെക്കിടന്ന് കിട്ടിയതാ…തമ്പുരാട്ടി നേരത്തെ അഴിച്ച് വലിച്ചെറിഞ്ഞതാ… “..

അവളൂരിയെറിഞ്ഞ

💬 Comments

View all comments