0%

Chapter Title : പ്രസീത ചേച്ചി [Sreeji]

Author : Sreeji Read All Parts 980

ഒമ്പത് മണിയായപ്പോഴേക്കും രമേശേട്ടന്‍ എന്റെ ഫ്‌ലാറ്റിലേക്ക് വന്നു. രമേശേട്ടനെ കാണാന്‍ ഏകദേശം നമ്മുടെ ബാലചന്ദ്രന്‍ മേനോനെ പോലെ ഉണ്ടാകും....

നോക്കിക്കഴിഞ്ഞാല്‍ അങ്ങേരുടെ ഒരു മുഖച്ഛായ എവിടെയോ ഉണ്ട്. അത്രതന്നെ... എടൈയ് അജീ... എന്തോന്നാടാ ഇത്... തൊടങ്ങണ്ടേ.....

അതും പറഞ്ഞ് മൂപ്പരെന്റെ അടുത്തുള്ള സോഫയില്‍ വന്നിരുന്നു... വന്നപ്പൊതന്നെ തോന്നി അടി മൂപ്പര് അവിടെവച്ചേ തുടങ്ങിയിട്ടുണ്ടെന്ന്....

രമേശേട്ടാ... ഇന്ന നമ്മക്ക് കുറച്ച് അടിച്ചാല്‍ പോരെ... ബാക്കി നാളെയും.. എന്താ അഭിപ്രായം..... അജീ.. ഡാ മോനേ.. എന്താടാ ഒരു മനംമാറ്റം..... ഉം ഉം എനിക്ക് മനസിലായി.... അവള് വല്ലതുംപറഞ്ഞുകാണും..... നീയെന്റെ മൂഡ് കളയാതെ ഒഴിക്കാന്‍ തുടങ്ങ്... എടാ ഞാനിവിടെ നിന്റെയൊപ്പം ഇരുന്ന അടിക്കുമ്പോ മാത്രമാണ് ബോധംപോണവരെ അടിക്കുന്നത്.

പുറത്ത് പോയാല്‍.. എന്തിന് വീടിനുള്ളില്‍തന്നെ ഒരു നാലഞ്ച് പെഗ്ഗ് അടിച്ചാല്‍ പിന്നെ നിര്‍ത്തി.... ഇവിടെയാകുമ്പോ പിന്നെ പേടിക്കാനില്ലല്ലോ... നീയും അടുത്തുണ്ട് അവളും അടുത്തുണ്ട്... ഈ വെള്ളമടി എന്നൊന്നുമില്ലല്ലോ.... ഹാ എന്തായാലും വാ തൊടങ്ങാം...

അങ്ങനെ ഞങ്ങള്‍ ഓരോ പെഗ്ഗ് ഒഴിച്ചോണ്ട് അടി തുടങ്ങി.... ഒന്ന്... രണ്ട്.. അങ്ങനെ പോയി പോയി ഞാന്‍ കൂടിയാ മൂന്ന് പെഗ്ഗ് പിന്നെ മെല്ലെ അടിക്കൂ.... കെട്ടിറങ്ങിയാല്‍ ഒന്ന് കൂട്ടാന്‍ വേണ്ടി മാത്രം... എന്നാല്‍ രമേശേട്ടന്‍ അങ്ങനെയല്ല.. അടി തുടങ്ങിയാല്‍ പിന്നെ പോയിക്കൊണ്ടേയിരിക്കും.... പിന്നെ ബോധമില്ലാതെ കസേരയിലോ സോഫയിലോ സൈഡാകും അപ്പൊ അവിടെ പിടിച്ച് കിടത്തുക... അതെന്നെ അങ്ങനെ അടിക്കുന്ന ആളാണ്...

പിന്നെ ബോധം പോയിത്തുടങ്ങുന്നനേരത്ത് എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍ പിന്നെ നിര്‍ത്തൂല... പറഞ്ഞോണ്ടിരിക്കും അതും ബോധംപോകണവരെ.... അതാണ് പ്രകൃതം. സമയം പോയതറിഞ്ഞില്ല ഇപ്പൊ ഏകദേശം രാത്രി ഒരു പന്ത്രണ്ട്

💬 Comments

View all comments