0%

Chapter Title : ?പ്രസൂതാ [Ghost rider]

Author : kkstories Read All Parts 510

ഏറ്റവും ആവശ്യം.

ഗോൾഫ് ഗ്രീൻ അപ്പാർട്ട്‌മെൻ്റിലേക്ക് മാറിയ ഉടൻ, പ്രീത ആദിയുടെ വിദേശ അക്കൗണ്ടിൽ നിന്ന്,30 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പണത്തിൽ തൊടരുത് എന്നാണ് കരുതിയത്.എന്നാൽ ഞാനെന്തിന് ആ പണം എടുക്കാതെ ഇരിക്കണം, അതും ദൈവത്തെ പോലെ സ്നേഹിച്ചിരുന്ന ഭർത്താവിന്റെ കൂടെ മൗന സമ്മതം ലഭിചിട്ടാണ് എന്റെ കുഞ്ഞിനെ കൊന്നതെന്നു അറിഞ്ഞ ശേഷവും..എന്റെ കുഞ്ഞിനെ കൊന്ന ആദിയുടെ കുടുംബത്തിന്റ മുഖം രക്ഷിക്കാൻ ആ സ്വത്ത്‌ മുഴുവൻ എനിക്ക് എഴുതി തന്നാലും മതിയാവില്ല.

ഭർത്താവിൻ്റെയും അമ്മായിയമ്മമാരുടെയും തിന്മകൾക്കായി അവൾ എന്തിനാണ് സ്വയം പീഡിപ്പിക്കുന്നത്? സമാധാനവും സന്തോഷവും ഒഴികെ അവൾ ആഗ്രഹിച്ചതെല്ലാം അവളാ പണം കൊണ്ട് വാങ്ങാൻ ആരംഭിച്ചു..

തുടക്ക സമയങ്ങളിൽ ഉറക്ക ഗുളികകൾ സംഘടിപ്പിച്ചു അവ കഴിച്ചു മാക്സിമം സമയം അവൾ ഉറങ്ങി. പക്ഷെ.. എത്ര നാൾ അങ്ങനെ ഉറങ്ങാനായി സാധിക്കും..?

അസ്വസ്ഥമായ അവളുടെ ഉപബോധമനസ്സിൽ, ഭർത്താവിൻ്റെയും അമ്മായിയമ്മയുടെയും കപടമായ പുഞ്ചിരികൾ കടന്ന് വന്നുകൊണ്ടേ ഇരുന്നു.അവൾ സ്ഥിരമായി പുകവലിക്കുന്ന ആളായിരുന്നില്ല, ഇടയ്ക്കിടെ പുകവലിക്കാറുണ്ടായിരുന്നു.ഗർഭധാരണത്തിനു ശേഷം അവൾ പുകവലി ഉപേക്ഷിച്ചു; എന്നാൽ ഇപ്പോൾ അവൾ സ്ഥിരമായി പുകവലിക്കാൻ തുടങ്ങി. ഒരു ദിവസം ഒന്നര പാക്കിൽ കുറയാതെ വലിക്കും.കൂടാതെ, അവൾ കുറച്ച് കുപ്പി സ്മിർനോഫും വാങ്ങി. മദ്യം ഇപ്പോഴും അവൾക്ക് തീരെ ഇണങ്ങിയിട്ടില്ല ; ഒന്നുരണ്ട് കവിൾ കുടിച്ച ശേഷം അവൾക്ക്  ബോധം നഷ്ടപ്പെട്ടു ഉറങ്ങും. എന്നിരുന്നാലും, ആ ആളൊഴിഞ്ഞ ഫ്ലാറ്റിൽ താൻ സ്വയം നശിപ്പിക്കുമെന്ന് പ്രീത ഭയന്നിരുന്നു.. എങ്ങനെയോ അവൾ സ്വയം തന്റെ ദുശീലങ്ങൾ കുറച്ചു .പക്ഷേ അവളുടെ ഹൃദയം വിഷാദത്താൽ ഇരുണ്ടതായിരുന്നു!

അവൾ ഡ്രസിങ് ടേബിളിൽ

💬 Comments

View all comments