Chapter Title : പ്രതാപൻ കല്യാണം കഴിക്കുന്നില്ല 1 [നന്ദകുമാർ]
ചെറു തടിച്ചാലേ പണിക്കൊരു മൂഡ് വരൂ..
ചേട്ടൻ്റെ പ്രസവക്കേസ് എനിക്കറിയാമല്ലോ.. ഞാൻ ഉള്ളിൽ ചിരിച്ചു.
ഇന്നത്തേക്ക് ഒരെണ്ണം വേണമെങ്കിൽ ഞാൻ സംഘടിപ്പിച്ച് തരാം.
അരമതിലിൽ നിന്ന് ഒറ്റച്ചാട്ടത്തിന് താഴെയെത്തിയ ഇച്ചായൻ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. നീ തങ്കപ്പനല്ലെടാ... പൊന്നപ്പൻ... വേഗം കൊണ്ടു വായോ.. മുത്തേ... ഞാൻ സൈക്കിൾ പഞ്ചറൊട്ടിച്ച ശേഷം എക്സ് മിലിട്ടറി നാണപ്പൻ്റെ വീട്ടിൽ പോയി ഒരു അരയുടെ മിലിട്ടറി റം വാങ്ങി... വീട്ടിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഞാനായതിനാൽ കാശിനൊരു മുട്ടുമില്ല.
ബേക്കറിയിൽ നിന്നും, എനിക്ക് കുടിക്കാൻ പെപ്സിയും, കടലയും, അച്ചാറും വാങ്ങി ഉടൻ തന്നെ സൈക്കിൾ ഔട്ട് ഹൗസിലേക്ക് പാഞ്ഞു.
മിലിട്ടറി റം കണ്ട് കുര്യാക്കോസ് ഇച്ചായൻ്റെ മുഖം വിടർന്നു.കൂടെ അച്ചാറും, കപ്പലണ്ടിയും കണ്ടപ്പോൾ ബഹുത്ത് ഖുശിയായി.
എടാ പൊന്നപ്പാ നീ ആള് കൊള്ളാമല്ലോ കൂടുന്നോ കമ്പനിക്ക് .
ഇല്ലിച്ചായാ ഞാൻ ഈ പെപ്സി അടിച്ചോളാം ... ഇച്ചായൻ പിടിപ്പിക്ക്. പുളളി ഒരു ചെറുതൊഴിച്ച് വെള്ളം ചേർത്ത് ഒരു പിടി പിടിച്ചു. ഞാൻ പെപ്സി സിപ്പ് ചെയ്തു കൊണ്ട് കമ്പനി കൊടുത്തു.
നിന്നെ നേരത്തേ പരിചയപ്പെടണ്ടതായിരുന്നു. അപ്പോൾ ശരി നാളെ നേരത്തേ വരണേ .ഞാനൊന്ന് റഡിയാകട്ടെ പ്രസവക്കേസിൻ്റെ ആളിപ്പോൾ വരും... പുള്ളി എന്നെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.ഞാൻ കട്ടുറുമ്പായില്ല സൈക്കിളെടുത്ത് പുറത്തേക്ക് പോന്നു.
സൈക്കിൾ കശുമാവിൻ തോട്ടത്തിൽ ഒളിപ്പിച്ച് ഒരു മാവിൽ കയറിയിരുന്നു. ഒമ്പത് മണിയായി ഇച്ചായൻ പുറത്തെ ലൈറ്റ് കെടുത്തി അൽപ്പനേരം കഴിഞ്ഞപ്പോൾ അതാ സുമതിയമ്മ ഒരു തൂക്ക് പാത്രവും പിടിച്ച് ഇരുട്ടത്ത് വരുന്നത് എനിക്ക് അരണ്ട വെളിച്ചത്തിൽ കാണാം..
💬 Comments
View all comments