Chapter Title : പ്രതിഭാ സംഗമം 7 [പ്രസാദ്] [Climax]
അവിടെ കാത്തിരുന്നു മുഷിഞ്ഞു കാണും.”
അങ്ങനെ, ഞാന്‍, അവളെയും പിടിച്ചുകൊണ്ടു താഴേക്കു ഇറങ്ങി. ഞങ്ങള്‍ താഴെ എത്തിയപ്പോള്‍, ചേട്ടന്, സ്വീകരണ മുറിയില്‍, ടി.വി. യും കണ്ടു ഇരിക്കുകയായിരുന്നു. ഞങ്ങള്‍, ഇറങ്ങി വരുന്നത് കണ്ടപ്പോഴേ, ചേട്ടന്, ഗായത്രിയെ നോക്കാന്‍ തുടങ്ങിയിരുന്നു. അവളുടെ വേഷം, കണ്ടു ചേട്ടന് ചോദിച്ചു;
“ഇതെന്താടീ ഫാഷന്‍ പരേഡോ? മുകളിലേക്ക് പോയപ്പോള്‍ ഇതായിരുന്നില്ലല്ലോ വേഷം.”
“അത്, അവള് ഇട്ടുകൊണ്ട് വന്ന വേഷം, അവള്‍ക്കു, തിരികെ പോകുമ്പോള്‍ ഇട്ടുകൊണ്ട് പോകാനുള്ളത് അല്ലേ. ഇവിടുത്തെ കലാപരിപാടി കഴിയുമ്പോള്‍ പിന്നെ അത് ഇട്ടുകൊണ്ട് പോകാന്‍ പറ്റുമോ?”
“അതെന്താ കലാപരിപാടി? ഇവിടെന്താ ഗുസ്തി മത്സരമോ മറ്റോ നടക്കുന്നുണ്ടോ?”
“ഗുസ്തി ആണെങ്കില്‍ പിന്നെയും സഹിക്കാമായിരുന്നു. ഇത് അതിനേക്കാള്‍ ഭീകരം അല്ലെ?”
“അയ്യോ! നിങ്ങളോട് ഗുസ്തി പിടിക്കാനൊന്നും ഞാനില്ലേ. എന്നെ വിട്ടേരെ.”
“ചേട്ടനെ അങ്ങനെ വിടാനോ? ഇവിടെ ഒരുത്തി രാവിലെ തന്നെ കുളിച്ചു തയ്യാറായി വന്നിട്ട് ഇപ്പോള്‍, ചേട്ടനെ വെറുതെ വിടാനോ?”
“എന്നിട്ട്, തയ്യാറായി വന്നവള്‍, ഇതുവരെ മിണ്ടിയിട്ടില്ലല്ലോ.”
“അത് പിന്നെ അവള്‍ക്കു ഒരു ചെറിയ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ടെന്നു ചേട്ടന് അറിയില്ലേ. ഒന്ന് തുടങ്ങി വച്ചുകൊടുത്താല്‍ മതി പിന്നെ അങ്ങ് കത്തിക്കയറിക്കൊള്ളും.”
“എനിക്ക് വയറു വിശക്കുന്നു. എന്തെങ്കിലും കഴിക്കാതെ ഈ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ മാറ്റാനുള്ള കപ്പാസിറ്റി ഇല്ല.”
“അതിനെന്താ. വാ. നമുക്ക് കഴിക്കാം. അത് കഴിഞ്ഞു ഗുസ്തി തുടങ്ങാം.”
അങ്ങനെ എല്ലാവരും കൂടി ഡൈനിംഗ് ടേബിളിലേക്ക് നീങ്ങി. ഞാന്‍, ഗായത്രിയെ ചേട്ടന്, ഇരുന്നതിനു അടുത്ത കസേരയില്‍ പിടിച്ചു ഇരുത്തി. പിന്നെ ഞാന്‍, അടുക്കളയില്‍ പോയി അപ്പവും, മുട്ടക്കറിയും എടുത്തുകൊണ്ടു വന്നു. അത് ഓരോരുത്തര്‍ക്കായി
💬 Comments
View all comments