0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 253

വഴക്കിനു ശേഷം അല്ലെ എന്റെ ഈ ചക്കരയെ കിട്ടിയത് ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല"

വാ നമ്മുക്ക് അഘോഷിക്കണ്ടെ എന്നു പറഞ്ഞ് ഞങ്ങൾ രണ്ടു പേരും കൂടി ആ ബെർത്തി ഡെ നല്ല രീതിയിൽ ആഘോഷിച്ചു ,അതു കഴിഞ്ഞ് എബിയൊട് താങ്ക്സും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,

ഞങ്ങളുടെ കറക്കവും മറ്റും കഴിഞ്ഞപ്പോൾ സമയം ആറു മണി ആയി ,ഞങ്ങൾ ബസിൽ കയറി രാമൻ ചേട്ടന്റെ കടയിൽ എത്തി ,അവിടെന്നു ഞങ്ങളുടെ സൈക്കിളും എടുത്ത് വീട്ടിലെക്ക് തിരിച്ചു ,വഴിയിൽ ഒക്കെ ഇരുട്ട് വീണു തുടങ്ങിയിരുന്നു ,

''ടീ ,വേദേ വേഗം ചവിട്ട് ,സമയം വൈകി ഇന്ദു ഏട്ടത്തി ഒടിക്കും"

" ദേ ഇപ്പോ എത്തും " എന്നു പറഞ്ഞ് ഞാൻ സൈക്കിൾ വേഗത്തിൽ ചവിട്ടി ,

ഞങ്ങളുടെ സൈക്കിൾ മെയിൻ റോഡ് പിന്നിട്ട് ഗ്രാമപ്രദേശത്തിന്റെ ഇടവഴിയിലെക്ക് കടന്നു ,അതു കഴിഞ്ഞാൽ പിന്നെ ഒരു പാടം കഴിഞ്ഞ് വേണം ഞങ്ങൾക്ക് വീട്ടിൽ എത്താൻ ,6 മണി കഴിഞ്ഞാൽ ആ വഴിയിൽ ആരും ഉണ്ടാകാറില്ല. ഞങ്ങളുടെ സൈക്കിൾ പാടത്തിന്റെ സൈഡിൽ ഉള്ള റോഡിൽ എത്തി , പെട്ടെന്ന് ആണു ഞങ്ങളുടെ സൈക്കിളിനു പുറകിൽ ഒരു വണ്ടി വന്ന് ഇടിച്ചത് ഞാൻ വഴിയരികിലേക്ക് തെറിച്ചു വീണു , എന്റെ തല ഒരു കല്ലിൽ ഇടിച്ചത് ഓർമ്മയെ ഒള്ളു , പിന്നിട് ഞാൻ കണ്ണു തുറക്കുമ്പോൾ, ഒരു ഒറ്റ മുറിയിൽ ആണു ,ഞാൻ നോക്കിയപ്പോൾ എന്റെ കൈകൾ ഒരു ഷാൾ കൊണ്ട് കെട്ടിയിട്ടിരിക്കുക ആയിരുന്നു ,ഞാൻ ചുറ്റും നോക്കിയപ്പോൾ ആ മുറിയിൽ ഒരു കട്ടിലും ,ഒരു മേശയും ഉണ്ട് അധികം പ്രാകാശം ഇല്ലാത്ത സീറോ ബൾബും ,എന്റെ തലയുടെ പുറകിൽ ആണെങ്കിൽ ഭയങ്കര വേദനയും ,ഞാൻ അവിടെ ചുറ്റിനും നോക്കിയിട്ട് റൂബിയെ കാണാനും ഇല്ല ,ഞാൻ അവിടെ നിന്നു എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് നടന്നു ,അപ്പോഴേക്കും ഡോർ തുറന്ന് കുറച്ചു പേർ അകത്തേക്ക് വന്നു, അവർ ലൈറ്റ് ഇട്ടപ്പോൾ ആണ് ആരാണെന്ന് മനസിലാകുന്നത് , കൈമളിന്റെ മൂത്ത മോൻ സജി

💬 Comments

View all comments