0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 360

,

"എന്താ മോളെ ഒന്നും മിണ്ടാതെ നിൽക്കുന്നത് "

എന്റെ മുഖത്ത് നോക്കി കൊണ്ട് അങ്കിൾ ചോദിച്ചു ,

"ഒന്നുല്യ അങ്കിൾ "

" അപ്പുപ്പന്റെ ചക്കര വന്നെ " എന്നു പറഞ്ഞു കൊണ്ട് അങ്കിൾ റൂബി മോളെ എടുത്തു പോക്കി ,

"അപ്പുപ്പനു ഉമ്മ താ "

അവൾ അങ്കിളിന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു , അങ്കിൾ അവളെ ഇറക്കി താഴത്ത് നിർത്തി ,

"ഇവൾ എത്രയിൽ ആയ് മോളെ "

അവൾ അടുത്ത വർഷം സെക്കന്റ് സ്റ്റാന്റെർഡിൽ ആണു,

ഞങ്ങൾ എല്ലാവരും വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു ,

വൈകുന്നേരം ആയപ്പോൾ ഞാനും ശ്രീയും മോളും കൂടി റൂബിയുടെ അസ്ഥിതറയുടെ അടുത്ത് പോയി ,ഞാൻ ആ രണ്ടു അസ്ഥി തറയിലും മോളെ കൊണ്ട് വിളക്ക് വെച്ചു ,

"മോളെ ഇതാരാണെന്ന് അറിയൊ"

" ഇല്ല അമ്മ, "

"ഇതാണു മോളുടെ റൂബിയാന്റി , മോളെ പോലെ സുന്ദരി ആയിരുന്നു റൂബി ആന്റി "

" അതാണൊ അമ്മ എനിക്ക് ആന്റിയുടെ പേരു ഇട്ടത് ,

"അതെ മോളു "

''അമ്മാ.ആ ആന്റി എങ്ങനെയാ മരിച്ചത് ?"

''അതൊരു വലിയ കഥ ആണു മോളെ "

"അതെ മോളെ നിന്റെ അമ്മയുടെ പ്രതികാരദാഹത്തിന്റെ കഥ "

ശ്രീ കളിയാക്കി കൊണ്ട് പറഞ്ഞു

അപ്പോഴെക്കും മഴ ചെറുതായി പെയ്യാൻ തുടങ്ങിയിരുന്നു ,അതു പെട്ടെന്ന് തന്നെ ശക്തി പ്രാപിച്ച് വലിയ കാറ്റും മഴയും ആയി മാറി.

"വേദാ വാ മഴ പെയ്യുന്നു " എന്നു പറഞ്ഞു കൊണ്ട് ശ്രീ എന്നെയും മോളെയും വിളിച്ച് കൊണ്ട് വീടിനടുത്തേക്ക് നടന്നു ,

ഞാൻ ആ നടത്തതിലും തിരിഞ്ഞു നോക്കിയപ്പോൾ ,ആ വലിയ കാറ്റും മഴയും കൊണ്ടിട്ടും ആ അസ്ഥിതറയിലെ വിളക്ക് അണയാതെ കത്തുന്നുണ്ടായിരുന്നു,

"കൈമളി നെ പോലെയുള്ള നരക സുരൻ മാരെ വധിക്കാനായി ഇനിയും വേദയെ പോലുള്ള പെൺകുട്ടികൾ ജന്മം എടുക്കാനായി നമ്മുക്ക് എല്ലാവർക്കും പാർത്ഥിക്കാം"

.................... ശുഭം .....................

ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു ,ഈ കഥ വായിച്ച്

💬 Comments

View all comments