0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 944

സായാഹ്ന പത്രം എന്റെ അടുത്തേക്ക് ഇട്ടു ,

ഞാൻ ആ പേപ്പറിലെ വാർത്ത വായിച്ചു നോക്കി. എനിക്ക് ഉള്ളിൽ സന്തോഷം തോന്നി ഞങ്ങളുടെ പ്ലാനുകൾ അതെപടി നടന്നു,

"പ്രമുഖ വിവസായി കൈമളും മോനും വിത്യസ്ത സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു ,കൈമളിന്റെ ബോഡി MLA ഷെറിന്റെ വീട്ടിൽ നിന്നു ആണു കണ്ടു കിട്ടുന്നത്. സജിയുടെ ബോഡി അവരുടെ എസ്റ്റെറ്റ് ബംഗ്ലാവിൽ നിന്ന് രക്തം വാർന്നു മരിച്ച നിലയിൽ ആണു കണ്ടെത്തിയത്. കൈമളി നെ കൊന്നതിന് MLA ഷെറിൻ നെ പോലിസ് അറസ്റ്റ് ചേയ്തു.ഷെറിന്റെ പെൺവാണിഭ സംഘവും പോലിസ് റൈയ്ഡ് ചെയ്തു സീൽ വെച്ചു ,സജിയെ കൊലപ്പെടുത്തിയത് ആരാണെന്നു ഒരു തെളിവും പോലിസിന്നു ലഭിച്ചിട്ടില്ല, അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് "

ഇതായിരുന്നു ആ പത്രത്തിൽ ഉണ്ടായിരുന്നത് ,അതു വായിച്ചു കഴിഞ്ഞു ഞാൻ അങ്കിളിന്റെ മുഖത്ത് നോക്കി.അങ്കിളിന്റെ മുഖത്ത് കുറെ വർഷങ്ങൾക്ക് ശേഷം പ്രസന്നത കണ്ടത് അപ്പോഴാണ് ,

ഞാൻ എഴുന്നേറ്റ് ചെന്ന് അങ്കിളിനെ കെട്ടിപ്പിടിച്ചു,

"മോളെ എന്തിനാ കരയുന്നത് "

എന്റെ കണ്ണു നിറഞ്ഞു ഇരിക്കുന്നത് കണ്ടിട്ട് അങ്കിൾ എന്റെ മുഖത്ത് നോക്കി കൊണ്ട് ചോദിച്ചു ,

" ഇല്ല അങ്കിൾ കരഞ്ഞതല്ല സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞതാ നമ്മുടെ റൂബിയുടെ ആത്മാവിന് ശാന്തി ലഭിച്ചല്ലോ"

"അതെ മോളെ "

അപ്പോഴേക്കും ജിത്തുവും റജിയും വന്നു ,

" അങ്കിൾ സജിയുടെ കൊലപാതകിയെ കിട്ടാത്ത സ്ഥിതിക്ക് ഇനി സജിയുടെ കോലയാളിയെ തേടി പോലിസ് വരുമോ " ഞാൻ എനിക്ക് തോന്നിയ സംശയം ചോദിച്ചു.

"ഒരിക്കലും വരില്ല ,അത് ഒരു തെളിയാത്ത കേസ്

💬 Comments

View all comments