Chapter Title : പ്രതികാരം [Master]
നീ സ്നേഹിക്കണം എന്ന് മാത്രമേ എനിക്കുള്ളായിരുന്നു. അതാണ് ഒരു ശാരീരിക ബന്ധത്തേക്കാളും ആ നാറിക്ക് എനിക്ക് നല്‍കാവുന്ന പ്രതികാര സമ്മാനം. എങ്കിലും നിനക്കിഷ്ടമാണ് എങ്കില്‍ എന്തും..എന്തും...” അവളുടെ കവിളുകളില്‍ തലോടിക്കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തി.
ധന്യ എന്നെ ചുംബിച്ചു. “വേണ്ട..അയാള്‍ക്ക് വേണ്ടിയല്ല. അയാളെ ചതിക്കാന്‍ എനിക്കൊരു മടിയുമില്ല. നികൃഷ്ടനാണ് അയാള്‍. പക്ഷെ ഞാന്‍ എന്റെ ഇത്തയെ ഒരുപാടു സ്നേഹിക്കുന്നു. എന്റെ ഇത്തയെ ഇക്ക ചതിക്കരുത്..പ്ലീസ്..പാവാണ് ഇത്ത...” പൊടുന്നനെ ധന്യയുടെ കണ്ണുകള്‍ നിറഞ്ഞു. എന്റെയും.
“ആ പട്ടിക്കഴുവേറിയാണ് തങ്കക്കുടമായ നിന്നെ, സ്വന്തം പെങ്ങളെപ്പോലെ ഞാന്‍ കണ്ടിരുന്ന നിന്നെ മറ്റൊരു കണ്ണോടെ നോക്കാന്‍ പോലും കാരണം. നിന്റെയീ മനസ്സ് എനിക്കറിയാമായിരുന്നു. ഛെ..എന്നോട് ക്ഷമിക്ക് മോളെ..അയാം സോറി..സോറി..” നിയന്ത്രണമില്ലാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ഏയ്, അങ്ങനെ പുണ്യാളത്തി ഒന്നും ആക്കണ്ട എന്നെ. വെറും പെങ്ങളായും കാണണ്ട. കൂട്ടുകാരി..അതുമതി. ഇതുപോലെയൊക്കെ സ്വാതന്ത്ര്യം കാണിക്കാവുന്ന നല്ല കൂട്ടുകാരി. പക്ഷെ ഇത്തയുടെ മനസ്സ് നമ്മള്‍ വിഷമിപ്പിക്കരുത്...ഒരിക്കലും” എന്റെ കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഞാന്‍ തലയാട്ടിക്കൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു.
‘മതിയെടാ..എനിക്കിത്രയും മതി. ഇവളിനിയും എന്റെ പെങ്ങള്‍ തന്നെ ആയിരിക്കും; നീയൊരു ചെറ്റ ആണെങ്കിലും ഇവള്‍ അങ്ങനെയല്ല. നിന്നെക്കാള്‍ ഏറെ എന്നെ സ്നേഹിക്കുന്ന ഇവള്‍ തന്നെ നിന്നോടുള്ള എന്റെ പ്രതികാരം’ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ മനസ്സില്‍ മന്ത്രിച്ചു..
💬 Comments
View all comments