പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]
📝 Ongoing
👁 70825 views ❤ 148 likes 💬 20 comments
വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നൊരു ചൊല്ലുണ്ട്.. അങ്ങനെ എഴുതുന്ന ആളാ ഞാൻ.. പലർക്കും ഇത് ഇഷ്ടമാകില്ലെന്നു അറിയാം.. ഇഷ്ടപ്പെട്ടില്ലെങ്കിൽ കമന്റ് ഇടണം പറയണം.. എന്റെ മുഖത്തുള്ള ഓരോ അടിയാകട്ടെ അത്.. ചിലപ്പോ ഞാൻ നന്നായാലോ..
*********------------********---------*****
പ്രതിഷിക്കാതെ കിട്ടിയത് 1
Prathikshikkathe Kittiyathu Part 1 | Author : Vijay
ഒരു ഉറക്കം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു.. പുറത്ത് നല്ല മഴ ഉണ്ട്.. അത്കൊണ്ട് ആകും നല്ല തണുപ്പും..
എന്റെ നെഞ്ചിൽ ചൂടും തട്ടി ഒരാൾ നല്ല ഉറക്കം..
ഞാൻ അവളെ നോക്കി..
പാവം.. നിഷ്കളങ്കമായ മുഖം.. ഇവൾ കൂടെ ഉള്ളപ്പോ എല്ലാറ്റിനും ഒരു ധൈര്യമാണ്.. പുറത്തേക്കു നോക്കി മഴ നല്ല ശക്തിയായി പെയ്യുന്നുണ്ട്..
വീണ്ടും ഞാൻ അവളെ നോക്കി.. സിന്ദൂരം ഇട്ട നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ ഒന്നു ചിണുങ്ങി വീണ്ടും ഉറക്കത്തിലേക്കു പോയി.. ഞാൻ കണ്ണുകൾ അടച്ചു കിടന്നു.. ഉറക്കം വന്നില്ല.. അപ്പോഴേക്കും പഴയ കാര്യങ്ങൾ ഓരോന്നായി മനസിലേക്കു ഓടി വന്നു.. ഞാൻ അവളെ ഒന്നും കൂടി എന്നിലേക്കു ചേർത്തു പിടിച്ചു..
എന്തിനാടീ പെണ്ണെ നീ എന്റെ ജീവിതത്തിലേക്ക് വന്നത്.. എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. അതിനു മാത്രം ഞാൻ എന്തു പുണ്യമാ ചെയ്തിട്ടുള്ളത് അവൻ ഓർത്തു..
ഇത് ഇപ്പൊ ആരെ പറ്റി ആകും ഞാൻ ഇങ്ങനെ പറയുന്നതെന്നു നിങ്ങൾക്കു തോനുണ്ടാകും അല്ലെ.. അവൾ എന്റെ ജീവന്റെ പാതി,, നന്ദ..
എന്റെ മ
💬 Comments
View all comments