Chapter Title : പ്രത്യാഗമനം 1 [ Wild Man]
കുട്ടികൾ പഠിക്കാൻ പിറന്നവരല്ല, അവർ ഇരുന്ന് സമയം കളയുകയാണെന്ന്. എന്നെ നോക്കിയാ പറഞ്ഞത്."
"ടീച്ചർ അങ്ങനെ..."
അർജുന്റെ വാക്കുകൾ ഇടറിയിരുന്നു.
"എല്ലാവരും ചിരിച്ചു അമ്മേ. അജിത്ത് പോലും. അവൻ പുസ്തകത്തിൽ നിന്ന് തലയുയർത്തിയില്ല. "ഒരിക്കൽ ഞാൻ നൂറിൽ നൂറ് വാങ്ങും അമ്മേ അന്ന് ഞാൻ എല്ലാവരെയും ഞെട്ടിക്കും അമ്മേ.
അപ്പോൾ സരോജിനി ടീച്ചർ എന്നെ ഒന്ന് നോക്കണം. എനിക്കത് കാണണം അമ്മേ.
ലളിത: തൻറെ മകൻറെ നിശ്ചയദാർഢ്യം കണ്ട് അമ്പരന്നു തൻറെ മകൻ പെട്ടെന്ന് തോൽവി സമ്മതിക്കുന്ന കൂട്ടത്തിൽ അല്ല എന്ന് ആ അമ്മയ്ക്ക് മനസ്സിലായി. കൂടെ കുഞ്ഞു പെങ്ങൾ
കട്ടിലിൽ നിന്ന് എട്ടു വയസ്സുകാരി അഞ്ജു തല നീട്ടിചേട്ടൻ നൂറ് വാങ്ങും. എൻറെ ചേട്ടൻ മിടുക്കനാ എന്റെ മിഠായി മുഴുവൻ വേണമെങ്കിൽ ഞാൻ പന്തയം വയ്ക്കാം
അതിന് നിൻറെ കയ്യിൽ മിഠായി ഇല്ലല്ലോ കുരുട്ടേ. അർജുൻ പറഞ്ഞു
അഞ്ചു അപ്പോൾ മിട്ടായി കിട്ടുമ്പോൾ പന്തയം വയ്ക്കാം.
എല്ലാവരും ചിരിച്ചു അന്ന് ആ വീട്ടിൽ ആദ്യമായി ഒരു ചിരി ഉയർന്നു.
ചേർത്തല സെന്റ് മേരീസ് സ്കൂളിലെ ഏഴ് ബി ക്ലാസ്സ്മുറിയിൽ തിങ്കളാഴ്ച രാവിലെയും മഴ തോർന്നിരുന്നില്ല.
നനഞ്ഞ കുടകളുടെയും ചോക്കുപൊടിയുടെയും മണം. പിൻബെഞ്ചിൽ അർജുൻ ബാഗ് മടിയിൽ വച്ച് ഇരുന്നു. അവന്റെ ഷർട്ടിന്റെ കൈ തുന്നിയത് ഇന്നും ആരുടെയോ കണ്ണിൽ പെട്ടു.
"ഡാ, ഇത് നിന്റെ അമ്മ തുന്നിയതാണോ?
തൊട്ടടുത്ത ഇരുന്ന അജിത്ത് ചോദിച്ചു.
അജിത്ത് രാഘവൻ തുണിക്കടയുടമ രാഘവൻ മുതലാളിയുടെ ഏകമകൻ. വില കൂടിയ ബാഗ്, ഇസ്തിരിയിട്ട യൂണിഫോം, എപ്പോഴും ചുറ്റും കുറേ കൂട്ടുകാർ. അർജുൻ
💬 Comments
View all comments