Chapter Title : പ്രവാസി 3 [Priyanka] [FE]
വേണം. അതുകൊണ്ട് നാളെ വൈകുന്നേരത്തിന് മുമ്പ് എവിടെയെങ്കിലും പോയി റൂമിൽ പുകക്കാനായി ഊദും നമ്മുടെ ശരീരത്തിലും ഡ്രെസ്സിലും തേക്കാനായി ഊദിൻ്റെ അത്തറും സ്പ്രേയും ബോഡി സ്പ്രേയും നിർബദ്ധമായും വാങ്ങി വന്നേ പറ്റൂ.
രമേശൻ : ഞാൻ മറക്കാതെ അതൊക്കെ നാളെ രാവിലെ തന്നെ എത്തിക്കാം എൻ്റെ ലതേ. അതൊക്കെ ഓൾറെഡി സെറ്റാണ് എൻ്റെ ലതേ.
ഇന്നിനി സമയം കിട്ടാത്തത് കൊണ്ടല്ലേ. എൻ്റെ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്നും വന്നായിരുന്നു. നീ അന്ന് എന്നോട് തസ്നിയുടെ ഊദ് പ്രേമം പറഞ്ഞപ്പോൾ തന്നെ അവനോട് പറഞ്ഞ് എല്ലാം അന്നേ അവനെക്കൊണ്ട് വാങ്ങിപ്പിച്ചായിരുന്നു.
അവൻ വന്നിട്ട് രണ്ട് ദിവസമായി. പക്ഷേ നമ്മൾ ടൂറിന് പോയത് കൊണ്ട് അവനെ കണ്ട് വാങ്ങാൻ പറ്റിയില്ലായിരുന്നു. നാളെ രാവിലെ തന്നെ അവനെ വിളിച്ച് അത് എത്തിക്കാം.
തസ്നിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വൈറ്റ് ഊദിൻ്റെ ഐറ്റംസാണ് എല്ലാം അവൻ വാങ്ങി വന്നേക്കുന്നത്. അതിനാണ് ഏറ്റവും കൂടുതൽ വിലയും. കാശ് എത്ര പോയാലും കുഴപ്പമില്ല.
എല്ലാം നമ്മൾ വിചാരിച്ചത് പോലെ ശരിയായാൽ അതിലും കൂടുതൽ വലിയ വിലപിടിപ്പുള്ള തസ്നിയെ അല്ലേ നമുക്ക് കിട്ടാൻ പോകുന്നത്.
ലത : അതേയതേ. എന്തായാലും നാളെ രാവിലെ തന്നെ കിട്ടിയാൽ അത്രയും നല്ലത്.
രമേശൻ : പിന്നെ ലതേ അവിടെ അവരുടെ സ്ഥലത്ത് എത്തിച്ചേരുന്നത് മുതൽ നിൻ്റെ ചുരിദാർ ബട്ടണിൽ ഉള്ള സ്പൈ കാമറ ആവശ്യമുള്ള സമയങ്ങളിലെല്ലാം നമുക്കാവശ്യമായതെല്ലാം ഒപ്പിയെടുക്കാനായി ഓണാക്കണം.
പക്ഷേ ആർക്കും ഒരു സംശയവും തോന്നാത്ത രീതിയിൽ വേണം ഇതൊക്കെ ചെയ്യാൻ
ലത : എന്താ രമേശണ്ണാ ഇങ്ങനെ സംസാരിക്കുന്നത്.
💬 Comments
View all comments