Chapter Title : പ്രവാസി 3 [Priyanka] [FE]
പട്ടം പറത്താൻ പഠിപ്പിക്കുന്നു. ആ സമയവും മുതലാക്കണം. പട്ടം പറത്തുന്നതിന് നീ വേണം എൻ്റെ സഹായം തസ്നിക്ക് ഒപ്പിച്ച് കൊടുക്കാൻ.
പിന്നെ തസ്നിക്ക് കുതിരയുടെയും ഒട്ടകത്തിൻ്റെയും പുറത്ത് കയറാനും സഹായിക്കണം.
അപ്പോഴേക്കും കുളിച്ചിറങ്ങിയ തസ്നിയുടെ കോൾ ലതയുടെ ഫോണിൽ വന്നു. ലത കൊച്ചിനെയും കൊണ്ട് തസ്നിയുടെ റൂമിൽ പോയി തസ്നിയോട് രാവിലെ 5 മണിക്ക് റെഡിയായി നിൽക്കാനും പറഞ്ഞ് തിരികെ റൂമിലേക്ക് പോയി ഉറങ്ങാൻ കിടന്നു.
തസ്നി അശ്റഫിനെ വിളിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചു. അന്ന് പോയ സ്ഥലങ്ങളെ കുറിച്ചും അവിടെ കണ്ട കാഴ്ചകളെ കുറിച്ചും രമേശണ്ണൻ്റെയും ലത ചേച്ചിയുടെയും കെയറിങ്ങിനെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിച്ചു.
പ്രത്യേകിച്ചും രമേശണ്ണൻ അവളെ വായി നോക്കികളിൽ നിന്ന് രക്ഷിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ തസ്നിക്ക് രമേശണ്ണനോടുള്ള മനസ്സിലുള്ള ഇഷ്ടം അതിലുണ്ടായിരുന്നു. അതൊക്കെ കേട്ട അശ്റഫും രമേശണ്ണനെയും ലത ചേച്ചിയെയും ആത്മാർത്ഥമായി വിശ്വസിക്കുകയും അവരെ പുകഴ്ത്തുകയും ചെയ്തു.
രാവിലെ നേരത്തെ പോകണമെന്ന് പറഞ്ഞു തസ്നി കോൾ അവസാനിപ്പിച്ച് കിടന്നു.
ഉറങ്ങാൻ കിടന്ന തസ്നിയുടെ മനസ്സിൽ അന്ന് അവൾ പോയ സ്ഥലത്തെ കുറിച്ചും മോൻ്റെ സന്തോഷവും ബീച്ചിലെ കാര്യങ്ങളും വന്നു. വായിനോക്കികളിൽ നിന്നും രമേശണ്ണൻ രക്ഷിച്ചതും അവരുടെ നോട്ടവും ഒക്കെ ഓർത്തപ്പോൾ തസ്നിക്ക് ചുണ്ടിൽ ചിരി വന്നു.
ബീച്ചിൽ കാൽ നനക്കാൻ ഇറങ്ങിയ നിമിഷത്തെ പേടിയും അത് കഴിഞ്ഞ് അത് ആസ്വദിച്ചതും വലിയ തിരകൾ വന്നടിച്ചതും ഓർത്ത തസ്നിക്ക് ജീവിതത്തിൽ ആദ്യമായി അറിഞ്ഞ ഒരു ടൂറിൻ്റെ സന്തോഷം അവളിലേക്ക് എത്തി.
വലിയ തിരകൾ വരുന്ന സ്ഥലത്ത് നിന്നപ്പോൾ തനിക്കു പറ്റിയ അമളിയെ
💬 Comments
View all comments