Chapter Title : പ്രവാസി 3 [Priyanka] [FE]
അതൊക്കെ ഉറപ്പാണ്. അതിനുള്ള മരുന്നൊക്കെ ഇട്ടിട്ടല്ലേ ഞാൻ അവിടെ നിന്നും ഇറങ്ങിയത്.
ലത : ഞാനും അതുപോലെ തന്നെ പല മരുന്നുകളും ഇട്ടിട്ടാണ് വന്നത്. എന്നോട് ഇന്ന് തന്നെ അവിടെ നിൽക്കാൻ അവരെല്ലാം പറഞ്ഞതാണ്.
എനിക്കും അവിടെ നിൽക്കണമെന്ന് തോന്നിയതുമാണ്. പക്ഷേ നമുക്ക് അതിലും വലിയ കാര്യങ്ങൾ നാളെ ഉള്ളത് കൊണ്ട് ഇനി വരുമ്പോൾ നിൽക്കാമെന്ന ഉറപ്പിൻമേലാണ് അവരെന്നെ വിട്ടത്.
അതിൻ്റെ കൂടെ അവരെ ഇടക്ക് ഇവിടെ കൊണ്ട് നിർത്താമെന്നും പറഞ്ഞ് വെച്ചിട്ടുണ്ട്. അതൊക്കെ നമ്മളുടെ തന്ത്രത്തിന് എളുപ്പമല്ലേ.
രമേശൻ : അതെ ലതെ അത് നമ്മളുടെ വഴി എളുപ്പമാക്കും. ഞാനയാളിൽ നിന്നും അയാളുടെ അടുപ്പക്കാരുടെ കാര്യവും ആ സ്ഥലത്തിൻ്റെ ഫുൾ ഡിറ്റയിൽസും അവരുടെ ബന്ധുക്കളുടെ ലിസ്റ്റും അവരിൽ ആരൊക്കെ എപ്പോഴെക്കെ എത്രനാൾ കുടി വരുമെന്നും ഏതൊക്കെ വിശേഷത്തിന് വരുമെന്നും ഒക്കെ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്.
അതുവെച്ച് വേണം നമ്മുടെ ഭാവി പരിപാടികൾ കൂടി തിട്ടപ്പെടുത്താൻ. പിന്നെ അവിടെയുള്ള ടൂറിസ്റ്റ് പ്ലേസുകളെ കുറിച്ചും പിന്നെ അവിടെ നിന്നും പോയി വരാൻ കഴിയുന്ന ദൂരെയുള്ള നല്ല സ്പോട്ടുകളെ കുറിച്ചുമൊക്കെ ചോദിച്ചറിഞ്ഞു.
കേട്ടിടത്തോളം അവർ തസ്നിയെയും അനിയത്തികളെയും അവിടെ എവിടെയും കൊണ്ടു പോയതായി തോന്നുന്നില്ല. നമുക്കവരെ എല്ലാരെയും അവിടെയെല്ലാം കൊണ്ടുപോയി കാണിക്കണം. അത് നമ്മളെ അവർക്ക് കൂടുതൽ ഇഷ്ടപ്പെടാൻ കാരണമാക്കും.
പിന്നെ നമ്മളോടൊപ്പം അവർ എപ്പോഴും വരാനും സംസാരിക്കാനും ആഗ്രഹിച്ചോളും. അതിലൂടെ വേണം അവരുടെ മനസ്സും ശരീരവും ബുദ്ധിയും ഒക്കെ നമ്മളുടെ നിയന്ത്രണത്തിലാക്കാൻ.
ലതേ ഇതിനെ കുറിച്ച് നാളെ തന്നെ തസ്നിയോട് ചോദിച്ച് മനസ്സിലാക്കണം.
ലത : അതൊക്കെ ഞാനേറ്റു. പിന്നെ
💬 Comments
View all comments