Chapter Title : പ്രവാസി 3 [Priyanka] [FE]
വർഷ തൻ്റെ കാമുകനെ കാണാൻ വേണ്ടി കുളിച്ചൊരുങ്ങി സുന്ദരിയായി കാമുകൻ പറഞ്ഞ സ്ഥലത്തെത്തി.
വർഷ അവിടെ എത്തുമ്പോൾ തൻ്റെ കാമുകൻ തന്നെയും കാത്ത് ഒരു തെങ്ങിൽ ചാരി നിൽക്കുകയായിരുന്നു. അജ്മൽ തൻ്റെ പ്രണയിനി വരുന്നത് ഇമവെട്ടാതെ നോക്കി നിന്നു അവളുടെ സൗന്ദര്യത്തിൽ അലിഞ്ഞില്ലാതായി.
അജ്മലിൻ്റെ അടുത്ത് എത്തിയ വർഷക്കും അജ്മലിൻ്റെ സൗന്ദര്യത്തിലും പ്രസരിപ്പിലും വർഷയും വീണ് പോയി. അജ്മൽ ധരിച്ചിരുന്നത് വിലകൂടിയ ബ്രാൻ്റിൻ്റെ ഒരു ഷർട്ടും അതിന് മാച്ചാകുന്ന ഒരു പാൻ്റുമായിരുന്നു.
എന്നാൽ വർഷയാകട്ടെ അവൾ ധരിച്ചത് കസവിൻ്റെ പാവാടയും ബ്ലൗസും ആയിരുന്നു. രണ്ടാളും രാവിലെ തന്നെ കുളിച്ചത് കൊണ്ട് നല്ല ഉന്മേഷത്തിലായിരുന്നു ഇറങ്ങി പുറപ്പെട്ടത്.
പക്ഷേ രണ്ടാളും പരസ്പരം കണ്ടപ്പോൾ കാറ്റ് പോയ ബലൂൺ പോലെ ആയി. രണ്ടാൾക്കും ടെൻഷനടിച്ച് മിണ്ടാൻ കഴിയാതെ നിൽക്കുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാകേണ്ട സമയത്ത് പെട്ടെന്ന് അവർക്കെന്തോ പറ്റിയത് പോലെ ആയി.
രണ്ടാൾക്കും പറയാനുള്ളത് പറയാൻ കഴിയാതെ നിന്ന് വിയർക്കുകയാണ്. അതുവരെ ഉണ്ടായിരുന്ന ആത്മധൈര്യം എങ്ങോട്ടോ ഒലിച്ച് പോയി. ഏകദേശം 10 മിനിട്ടോളം അങ്ങനെ തന്നെ കടന്ന് പോയി.
അവസാനം രണ്ടാളും ഒരുമിച്ച് ചുമച്ചു ഒരേ മനസ്സും ശരീരവും പോലെ . ചേരേണ്ടവർ ചേരേണ്ടത് പോലെ. വീണ്ടും അങ്ങനെ തന്നെ ആവർത്തിച്ചു. അവർ ഒരുമിച്ച്
“അതെ”
പിന്നെയും അവർ ഒരുമിച്ച്
“ ഒരു കാര്യം “
അതോടെ രണ്ടാളിൻ്റെയും ടെൻഷൻ മാറിയിട്ട് പരിസരം മറന്ന് പൊട്ടിച്ചിരിയിലേക്ക് അന്തരീക്ഷം മാറി മറിഞ്ഞു. രണ്ടാളിനും ഇപ്പോൾ ഇത്തിരി മുന്നേ വരെ ഉണ്ടായിരുന്ന പിരിമുറുക്കം പൂർണ്ണമായും ഒഴിവായിക്കിട്ടി
അജ്മൽ : വർഷു മോളെ
💬 Comments
View all comments