Chapter Title : പ്രീമിയം ടൈം [TGA]
സനേഹവാന്നറിയോ നിന്നോടെക്കെ"
"ടേയ് രമണാ .. നിനകെന്താടാ ഒരു സോഫ്റ്റ് കോർണർ ... വല്ലോം ഒപ്പിച്ച് വച്ചാ ?... " നിത്യ വട്ട കണ്ണായിലൂടെ കണ്ണു കൂർപ്പിച്ചു.
"ഒന്ന് പോടെ... നിന്നെക്കെയല്ലെ അവര് മേച്ചോണ്ട് നടക്കണ . .. സിബിളി സഹതാപം "
"ഓ... പിന്നെ .. കെട്ടിലമ്മ VP യും ആയി തോണ്ടി തോണ്ടി നടന്ന കഥകളൊക്കെ ഞാൻ നിനക്ക് പറഞ്ഞു തന്നിട്ട് വേണോലോ ... അല്ലാ.. നീ കഴിഞ്ഞ ദിവസം അനിത ചേച്ചിയെ രാത്രി വീട്ടികൊണ്ട് വിട്ടന്ന് ഒരു കരകമ്പി കൊണ്ടല്ലാ.. എന്തര് സുഗണാ ... വല്ലോം നടന്നാ ... അതോ കഞ്ഞിയും കുടിച്ചിങ്ങ് പോന്നാ..."
"ചേതമില്ലത്ത ഒരു ഉപകാരം, അതിനിപ്പോ എന്താ..."
"എടാ... കള്ള കണക്കപിള്ളെ. ... സൂചി വയ്ക്കാൻ എടം കൊടുത്താൽ അതിൻ്റെ എടെകൂടി വേറെ പലതും കേറ്റുന്നവനല്ലെ നീ എനിക്കറിഞ്ഞുടെ നിന്നെ.. എൻ്റെ കയ്യി കിട്ടും നിന്നെ"
നിന്നോട് സംസാരിച്ചാ ശെരിയാവൂല... വാതൊറന്നാ വാളാന്തുരുത്തി. എനിക്കെയ് പണി കെടക്കണ്." ഉപ്പില്ലാത്ത കഞ്ഞിയും കുടിച്ച് അവിടുന്ന് പറന്ന സ്പീഡ് ഹീറോയ്ക്ക് മാത്രമറിയാം.
നിത്യ ചിരിച്ചു കൊണ്ട് സ്ക്രീനിലെക്കു മുഖംതിരിച്ചുപെട്ടെന്ന് രാഹുലിൻ്റെ ഫോൺ ഒച്ച വച്ചു. കാതറിനാണ്"ഹലോ പറയടെ "
" നീ പറഞ്ഞു വിട്ട ആളെ കണ്ടില്ലലോ?"
"എത്തുന്നതെയുണ്ടാവുള്ളു "
" ആം ശെരി , നീന്നെയിപ്പോ ഈ വഴിക്കെന്നും വരാത്തെ?"
" തിരക്കാടെ, ഒരൂസം ഇറങ്ങാം. "
"ശെരി ഇടക്ക് വിളി.. ശേരിക്കൊന്ന് കൂടാം"
"ശെരി ബൈ"ഫോൺ വച്ച് രാഹുൽ വർക്കിലെക്കു തിരിഞ്ഞു. നിത്യയും ബിസിയായി. സമയം പന്ത്രണ്ടരയായപ്പോൾ രാഹുൽ തല പൊന്തിച്ചു. വർക്കൊക്കെ ഒതുങ്ങി , ഇപ്പോ നല്ല കൊടലു കരിയുന്ന ഗന്ധം.
"ഡി വെള്ളപാറ്റെ... ശാപ്പിട പോലാമാ.."എഴുന്നെറ്റ് മുരിനിവർത്തി രാഹുൽ കോട്ടുവായിട്ടു. "ഹൈറെഞ്ചിൽ പോയാലാ?"
"ങ്ങൂ...''നിത്യ ഡെസ്ക്കിൽ കമിഴ്ന്നു കിടക്കുകയാണ്. അല്ലെങ്കിലും ഹിറോയിന് സൺഡെ ഒരൽപം പ്രൊഫഷണലിസം കമ്മിയാണ്.
"നിനക്ക് വീട്ടിലെങ്ങാനും ഇരുന്നാ പോരെ .. , എന്തിനാണ് ഇവിടെ വന്ന് കെടന്ന് ഒറങ്ങണ ?"
അവൻ നിത്യയുടെ പോണി ടേയിലിൽ പിടിച്ച് ഒരു വലി വലിച്ചു.
"ആ
💬 Comments
View all comments