Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 3 [vattan]
ഇതുവരെ എഴുന്നുള്ളിച്ചിട്ടില്ല. )ഏതായാലും ഇന്ന് പറയാം എന്നു വെച്ചിരിക്കുവാരുന്നു അപ്പോൾ ചെറിയ ഒരു ആകാംഷ കൊടുക്കാം എന്നു ഞാനും വെച്ചു. ടാ കിരൺ പൊട്ടാ നിന്നെ നമ്മുടെ ക്ലാസ്സിലെ ഒരു ചിക്കിന് (പെൺകുട്ടി )ചെറിയ ഒരു ഇഷ്ട്ടം ഉണ്ടോ എന്നു തോന്നൽ അവൾ നിനക്ക് നോട്ട്സ് എഴുതി തരട്ടെ എന്നൊക്കെ എന്നോട് ചോതിച്ചു എന്നും പറഞ്ഞു ഞാൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു
ടാ കോപ്പേ വെറുതെ അനാവശ്യം പറയല്ലേ.
നമ്മുടെ കൂടെപഠിക്കുന്ന ആ പഠിപ്പിസ്റ്റികൾ ബുക്കിൽ അല്ലാതെ തൊട്ടു അടുത്തിരിക്കുന്നവരെ പോലും നോക്കില്ല അതുമാത്രമല്ല ഞാൻ നീയുമായി അല്ലാതെ ഇതുവരെ ക്ലാസ്സിലെ ഒരെണ്ണത്തിനോടും നേരെ ചൊവ്വേ മുഖത്തുനോക്കി സംസാരിച്ചിട്ടുപോലും ഇല്ല ആ അങ്ങനെയുള്ള എന്നെ ഏതു പെണ്ണാട ഇത്ര സ്നേഹം കാണിക്കുന്നേ നീ എന്നെ ആക്കുവാണോടാ തെണ്ടി എന്നുപറഞ്ഞു അവൻ എന്നോട് ചൂടാക്കാൻ തുടങ്ങി. നീ വിശ്വസിക്കണ്ട ഏതായാലും ഒന്ന് ഞാൻ പറയാം നീ ക്ലാസ്സിൽ തിരിച്ചെത്തുന്ന ദിവസം നിന്റെ നോട്ട്സ് എല്ലം ഒരാൾ കംപ്ലീറ്റ് ആക്കി തന്നിരിക്കും ( വെറുതെ അവനുകിട്ടുന്ന സൗഭാഗ്യത്തെ നമ്മൾയി എന്തിനാ ഇടക്കോലിട്ടു ഇല്ലാതാക്കുന്നെ എന്നു വിചാരിച്ചു ഞാൻ അവളോട് തന്നെ എഴുതികൊടുത്തോ എന്നു പറഞ്ഞു
പിന്നെ അന്നത്തെ ദിവസം ഞങ്ങളുടെ ക്ലാസ്സിലെ വിശേഷം പറച്ചിലും മറ്റുമായി അങ്ങനെ അങ്ങ് പോയി ഉച്ചക്ക് വാരാം എന്നും പറഞ്ഞുപോയ ആന്റിക് അവിടെ ഷോപ്പിൽ തന്നെ അന്നത്തെ ദിവസം ചെലവാക്കേണ്ടി വന്നതിനാൽ പിന്നെ ആന്റിയെ അന്ന് കാണാൻ പറ്റില്ല. ഇതിനിടയിൽ ആ പെൺകുട്ടി ആരാണെന്ന് അവൻ കുറെ നിർബന്ധിച്ചു ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല
💬 Comments
View all comments