Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
പിന്നെ അവൻ എന്റെ വയ്യാത്ത കൈ പിടിച്ച് ഞരിക്കിയപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടല്ലേ"
"എന്നിട്ട് ഇപ്പോൾ ആ കൈ ശരിയായോ?" വിഷ്ണു എനിയ്ക്ക് നേരെ തിരിഞ്ഞ് ചോദിച്ചു.
"ഇല്ല, അത് നിനക്ക് അറിയാവുന്നതല്ലേ" ഞാൻ ദയനീയമായി പറഞ്ഞു.
"അപ്പോൾ മക്കള് ഒറ്റക്ക് പോയാൽ മതി" അവൻ പറഞ്ഞു.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ആക്സിഡന്റിൽ പെട്ട് എന്റെ കൈ എല്ല് പൊട്ടിയതാണ്. അന്ന് ഡോക്ടർ പ്ലാസ്റ്റർ ഒക്കെ ഇട്ട് പൊട്ടാലേലെല്ലാം മാറി എന്ന് പറഞ്ഞതാണ്. പക്ഷെ എനിക്ക് എന്തോ ഇപ്പോഴും വലത്തെ കൈക്ക് എന്തെങ്കിലും പറ്റിയാൽ ഭയങ്കര വേദനയാണ്. നന്നയി ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന ഞാൻ അതിന് ശേഷം കളിച്ചിട്ടില്ല.
"ടാ വിഷ്ണു നമുക്ക് ഉച്ചക്ക് ബെല്ലടിച്ച് ഉടനെ പോകാം ആ സമയത്ത് അവന്മാർ ക്ലാസ്സിൽ കാണില്ല ഉണ്ണാൻ ക്യാന്റീനിൽ പോകും" ഞാൻ ഒന്ന് കൂടി ശ്രമിച്ചു
“നീ എന്തൊക്കെ പറഞ്ഞാലും സി. എസ്സിലോട്ട് ഞാനില്ല സാമേ. നീ വേറെന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറ” അവൻ വീണ്ടും അതേ നിലപാടിൽ നിന്നപ്പോൾ എനിക്ക് ദേശ്യം വന്നു.
“നീ വരുന്നില്ലെങ്കിൽ വരണ്ട ഒരുത്തൻ്റെയും സഹായം ഇല്ലാതെ അവൾക്കിട്ട് പണി കൊടുക്കാൻ എനിക്കറിയാം”. ഉള്ളിൽ അവളുടെ ക്ലാസ്സിൽ പോകാൻ നല്ല ടെൻഷൻ ഉണ്ടെങ്കിലും അവൾക്ക് ഒരു പണി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.
“ഓഹ്… എന്നാൽ നീ ഒറ്റക്ക് പോയങ്ങ് ഉണ്ടാക്കി, കൂട്ടിന് വേണമെങ്കിൽ ആ കൃഷ്ണ പ്രിയയെയും കൂട്ടിക്കോ, അവൾക്ക് ആണല്ലോ നിൻ്റെ കാര്യത്തിൽ മൂത്ത് നിൽക്കുന്നത്.” അവൻ ഒരൽപ്പം ദേഷ്യത്തിൽ അത് പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ
💬 Comments
View all comments