0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

ഞാൻ മനസ്സിൽ പറഞ്ഞതാണ്.

"വല്ലതും പറഞ്ഞോ?"

"ഏയ്‌ ഒന്നുമില്ലേ? നമുക്ക് ആദ്യം എന്റെ വീട്ടിൽ തന്നെ പോകാം എന്ന് പറയുകയായിരുന്നു."

"ഓഹ്... അങ്ങനെ എന്നാൽ മോൻ പെട്ടന്ന് വണ്ടി വിട്ടോ"

അങ്ങനെ വൈകാതെ എന്റെ ബൈക്ക് അവളെയും വഹിച്ചുകൊണ്ട്, അത്യാവശ്യം തെറ്റില്ലാത്ത എന്റെ രണ്ട് നില വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു.

ഞാൻ ബൈക്ക് നിർത്തിയപ്പോൾ ഐശു ഇറങ്ങി വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

"മമ്മി... വിശക്കുന്നു എന്തെങ്കിലും കഴിക്കാൻ താ" അവൾ അകത്ത് കയറിയ ഉടനെ വിളിച്ചു കൂവി.

"കിടന്ന് കീറാതെ പെണ്ണേ, ചോറ് എടുക്കട്ടെ? അതോ ചായ മതിയോ" മമ്മിയുടെ മറുപടി കേട്ട് കൊണ്ടാണ് ഞാൻ അവരുടെ അടുത്ത് എത്തിയത്.

ഞാൻ മമ്മിയെ പരിചയപെടുത്താൻ മറന്നു. നല്ല ഒന്നാന്തരം ഒരു കോട്ടയം അച്ചായത്തിയാണ് എന്റെ മമ്മി ലൂസി. കുക്കിങ്ങിന്റെ കാര്യത്തിൽ ഒരു പുലിയാണ്.

“ചോറ് വേണ്ട… ചായയുടെ കൂടെ കടിക്കാൻ എന്താ ഉള്ളത്” ഐഷു മമ്മിയോട് ചോദിച്ചു.

“കടിക്കാൻ നമ്മുടെ ജിമ്മി മതിയോ?” ഇടക്ക് കയറി ഞാൻ പറഞ്ഞു. ( എൻ്റെ അപ്പൻറെ എല്ലാമെല്ലാമായാ ഡോബർമാൻ ആണ് ജിമ്മി. ചില നേരത്ത് അപ്പൻറെ അവനോടുള്ള സ്നേഹം കണ്ടാൽ ഞാനല്ല അവനാണ് മകൻ എന്ന് തോന്നും. അതിൽ എനിക്ക് അസൂയ ഒന്നുമില്ലകേട്ടോ. പക്ഷെ ഞാൻ അവനുമായി അങ്ങനെ അടുക്കാൻ പോകില്ല. പിന്നെ ഐഷുവിന് അവനെ നല്ല പേടിയാണ്. )

“ഓഹ് തമാശ! വെറുതെ നിന്നു ചളിയടിക്കാതെ മോൻ പോയി ഞാൻ പറഞ്ഞ സാധനം ഇങ്ങ് എടുത്തോണ്ട് വാ...” ഐഷു എന്നെ പുച്ഛിച്ചു തളളി.

💬 Comments

View all comments