Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]
ചെക്കന്റെ ചങ്കിൾ ഞാൻ ആരാണെന്ന് എനിക്ക് അറിയാല്ലോ..! പിന്നെ ആര് എന്ത് പറഞ്ഞാലും എനിക്ക് എന്താണ്. എന്തിനാ ഇങ്ങനെ കിടന്ന് നീറുന്നത് " അവളുടെ ഓരോ വാചകവും എന്നെ വീണ്ടും വീണ്ടും മുറിവേപ്പിച്ച് കൊണ്ടേയിരുന്നു.
"നീ ഇങ്ങനെ കിടന്ന് കരയല്ലേ ഐഷു. നിന്റെ കണ്ണീര് കാണാൻ ത്രാണി ഇല്ലാത്തത് കൊണ്ടല്ലേ ഞാൻ പറയാതിരുന്നത്."
"അതിന് ആരാ കരഞ്ഞേ...?" കണ്ണീര് തുടച്ച് മുഖത്തു ഒരു ചിരി ഫിറ്റ് ചെയ്ത് മുഖം ഉയർത്തി അവൾ എന്നെ നോക്കി. എന്റെ കണ്ണിൽ നിന്നും അപ്പോഴും കണ്ണീര് വാർന്ന് ഇറങ്ങുന്നുണ്ടായിരുന്നു.
"ആഹാ കരഞ്ഞ ആൾ ആരെണെന്ന് ഇപ്പോൾ മനസ്സിലായി" എന്റെ കണ്ണുനീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു. എനിക്ക് ഇനിയും പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നില്ല. അവളെ എന്റെ പ്ലാസ്റ്റർ ഇട്ട കൈ ഉൾപ്പെടെ രണ്ട് കയ്യും കൊണ്ട് നെഞ്ചോട് ചേർത്ത് ആലിംഗനം ചെയ്തു.
"എന്നോട് ക്ഷമിക്ക് മോളു...! ആ സമയത്ത് എന്ത് പറയണമെന്ന് അറിയാണ്ട് പറഞ്ഞ് പോയതാണ്. നീ എന്റെ നെഞ്ചോടു ചേരുമ്പോഴുള്ള സമദാനത്തെക്കാൾ മറ്റൊരു സമദാനം ഞാൻ ഇത് വരെ അനുഭവിച്ചിട്ടില്ല. എന്നോട് ക്ഷമിക്ക് മോളു എനിക്ക് വേറെന്ത് പറയണമെന്ന് അറിയില്ലായിരുന്നു."
" അയ്യേ ചെക്കൻ കരയുവാ ആണുങ്ങൾ കരയുമോ? "
"അതെന്താ ഞങ്ങൾക്ക് കരഞ്ഞൂടെ? ഞങ്ങളും മനുഷ്യർ തന്നെയാ. പിന്നെ ഞാൻ എന്റെ പെണ്ണിന്റെ മുന്നിൽ അല്ലേ കരഞ്ഞത്"
" നീ കരഞ്ഞോ പക്ഷെ നീ കരയുമ്പോൾ നീറുന്നത് എന്റെ ചങ്കാണ്!" ഐഷു വീണ്ടും കണ്ണുനീർ തുടച്ചു.
"മതി കണ്ണീർ സീരിയൽ...! ഞാൻ നിർത്തി കരയുന്നില്ല." ഞാൻ കണ്ണുനീർ തുടച്ച്
💬 Comments
View all comments