0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 370

എൻ്റെ ഹൃദയം കത്തിയെരിയുകയായിരുന്നു, ഒപ്പം ചില ഓർമ്മകളും.

##############################################################################

അന്ന് സാഗറുമായി അടിയുണ്ടായി ഹോസ്പിറ്റലിൽ കിടന്ന ദിവസം, ഐഷു എന്തിനോ പുറത്ത് പോയപ്പോഴാണ് റൂമിലേക്ക് രശ്മി വന്നത്.

“ ആഹ് രശ്മിയോ കേറി വാടോ? ” അവള് ചെയ്ത കാര്യത്തിന് എനിക്ക് നല്ല ദേഷ്യമുണ്ടെങ്കിലും, ഹോസ്പിറ്റലിൽ നമ്മളെ കാണാൻ വരുന്നവരോട് അത് കാണിക്കാൻ പാടില്ലല്ലോ? പിന്നെ ഇവളുടെ കാര്യം ഐഷു നോക്കാം എന്നല്ലേ പറഞ്ഞത് അപ്പോൾ ഞാനായിട്ട് ഒന്നും പറയണ്ട എന്ന് വെച്ചു. അല്ലെങ്കിലും ഒന്നുമവൾ മനപ്പൂർവമല്ലാലോ?

“ നിനക്കിപ്പോൾ എങ്ങനെ ഉണ്ടെടാ…!” എൻ്റെ കട്ടിലിന്റെ അടുത്ത് ചേർന്ന് നിന്നവൾ എൻ്റെ സുഖവിവരം തിരക്കി.

“ ഏയ് കുഴപ്പമൊന്നുമില്ല. പിന്നെ ഈ കൈക്ക് കുറച്ച് വേദനയുണ്ട്” എൻ്റെ വലത് കൈ ചൂണ്ടി ഞാൻ പറഞ്ഞു.

“മ്മ്മ്… ഐഷു എന്ത് പിടിയ പിടിച്ചത് എൻ്റെ ജീവൻ പോകുന്നത് പോലെ തോന്നി. പിന്നെ നിന്നെ ഓർത്ത് മാത്രമാണ് ഞാൻ അവളെ ഒന്നും ചെയ്യാത്തത്.” തൊണ്ട ഒന്ന് അനക്കി അവൾ പറഞ്ഞു.

കോളേജിൽ വെച്ച് ഐഷു അവളുടെ കഴുത്തിൽ കുത്തി പിടിച്ച കാര്യമാണ്. അല്ല അവസാനം പറഞ്ഞത് ഒരു ഭീഷണിയല്ലേ? അതിനിടക്ക് എന്തോ പറഞ്ഞല്ലോ എന്നെ ഓർത്തിട്ടാണെന്നോ മറ്റോ? ഇവളെന്തിനാ എന്നെ ഓർക്കുന്നെ?

“ എന്നെ ഓർത്തിട്ടോ…?” ഞാൻ സംശയത്തോടെ ചോദിച്ചു.

“ പിന്നല്ലാതെ എല്ലാം നിൻ്റെ പ്ലാൻ അല്ലായിരുന്നോ? ” അവൾ എന്നോട് ചേർന്ന് നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.

എൻ്റെ പ്ലാനോ എന്ത് പ്ലാൻ. ഇവൾക്കെന്താ വട്ടായോ? ഇനി ഐഷു കഴുത്തിൽ പിടിച്ച് ഭിത്തിയിൽ ഒട്ടിച്ചപ്പോൾ താൾ ഇടിച്ചു

💬 Comments

View all comments