0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 374

എന്താ ഇവിടെ നടക്കുന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല. തൽക്കാലം നീ ഇത് ആരോടും പറയണ്ട. നിനക്കുള്ള പൈസ നാളെത്തന്നെ തരാനുള്ള ഏർപ്പാടുണ്ടാക്കാം.” ആ സമയത്ത് അതല്ലാതെ എൻ്റെ മുന്നിൽ വഴികളൊന്നുമില്ലായിരുന്നു.

“ എന്നാൽ ശരി ഞാൻ പറയുന്നില്ല. നീ നന്നായിട്ട് ഒന്ന് ആലോചിച്ച് നോക്ക് എല്ലാം ഐഷൊര്യയുടെ കൂടി നന്മക്കാണ് എന്ന് നീ പറഞ്ഞത് കൊണ്ടാണ് ഞാൻ നിൻ്റെ കൂടെ നിന്നത്. ഇനി ഒരിക്കലും നീ അവളെ വിഷമിപ്പിക്കരുത്…!” രശ്മി അത് പറയുമ്പോൾ ഐഷു എന്ന നല്ല സുഹൃത്തിനോടുള്ള സ്നേഹമാണെങ്കിൽ അവളുടെ വാക്കുകളെല്ലാം ഒരു മുള്ള് പോലെ എൻ്റെ നെഞ്ചിലേക്ക് കുത്തി കേറുകയായിരുന്നു.

“ മ്മ് എനിക്ക് ഒന്നമർമ്മയില്ലെടി ചിലപ്പോൾ മറന്നതാകും.” ഞാൻ ആലോചിച്ചു നോക്കട്ടെ.

“ ഏതായാലും ഇത് പിടിച്ചോ സാഗറിൻറെ ഫോണാണ് പറ്റുകയാണെങ്കിൽ ഇതെടുത്ത് തരാൻ നീ പറഞ്ഞില്ലെ. ഇന്ന് അടിയുടെ ഇടക്ക് താഴെ വീണത് ആരും കാണാതെ എടുത്തതാണ്.” അത് പറഞ്ഞവൾ ഫോണെൻറെ കയ്യിൽ തന്നു. അവൾ പറഞ്ഞത് മനസ്സിലായില്ലെനിലും, ഞാൻ ഒന്നും പറഞ്ഞില്ല ഫോൺ എൻ്റെ നിഛലമായ ഇടത്തെ കയ്യിൽ വിശ്രമിച്ചു.

അപ്പോഴും എൻ്റെ മനസ്സ് എനിക്ക് പിടി തരാതെ എപ്പോഴത്തെയും പോലെ ഐഷുവിനെ കുറിച്ചുള്ള ചിന്തകളിൽ തന്നെയായിരുന്നു. പക്ഷെ ഇന്നത് വേദനയുടെയും കുറ്റബോധത്തോടെയുമായിരുന്നു.

എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവളെ ഞാൻ ചതിക്കുകയാണല്ലോ? എല്ലാം തുറന്ന് പറഞ്ഞ് മാപ്പ് ചോദിക്കണമെന്നുണ്ട് പക്ഷെ എനിക്കത് കഴിയില്ല എല്ലാം കെട്ട് കഴിയുമ്പോൾ അവളെന്നെ വേണ്ടെന്ന് പറഞ്ഞാൽ. പിന്നെ ഞാനില്ല, ഇത്രയും നാളും ജീവിച്ചത് അവൾക്ക് വേണ്ടിയാണ് ഇനിയും അങ്ങനെ തന്നെയായിരിക്കും. അതിന്

💬 Comments

View all comments