0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 363

മുഖമപ്പോഴും വീർത്ത് കെട്ടി തന്നെയിരുന്നു. ഞാനും ഒന്നും പറയാൻ പോയില്ല വെറുതെ എന്തിനാണ് ചോദിച്ച് വാങ്ങിച്ച് വാങ്ങിക്കുന്നത്, തരാണുള്ളത് അവളെപ്പോഴായാലും തരും.

നഖം കൊണ്ട് കാണാൻ പറ്റുന്ന ഭാഗത്ത് ഒന്നും പാട് കിട്ടാതിരുന്നാൽ മതിയായിരുന്നു, സാറയുടെ നിശ്ചയത്തിന് ഒരുപാട് പേര് വരുന്നതാണെ…! ബൈക്ക് ഓടിക്കുമ്പോഴും സൈഡ് മിററിലൂടെ ഞാൻ അവളെ ഇടക്ക് നോക്കി. ഇപ്പോഴും കലിപ്പിന് ഒരു കുറവുമില്ല. പിന്നെ ഞാൻ ഡ്രൈവിംഗ് മാത്രം കോൺസെൻട്രേറ്റ് ചെയ്തു, അവളെ ശ്രദ്ധിച്ചതേ ഇല്ല. ഏകദേശം ഒരു മണിക്കൂർ അങ്ങനെ പോയി. കുന്നും മലയും കടന്ന് ഹൈവേ എത്തിയിട്ടാണ് ഞാൻ പിന്നെ പുറകിലോട്ട് ശ്രദ്ധിക്കുന്നത്.

ഐഷുവിൻറെ മുഖഭാവം കണ്ട് എൻ്റെ നെഞ്ചിൽ വല്ലാത്തൊരു വേദന പടർന്നു. നേരത്തെ ഉണ്ടായിരുന്ന കലിപ്പ് മൊത്തം പോയി പെയ്യാൻ കാത്ത് നിൽക്കുന്ന കാർമേഘം പോലെ വിതുമ്പാൻ മുട്ടി നിൽക്കുന്ന ഐഷു. ഞാൻ പെട്ടെന്നു വണ്ടി സൈഡ് ആക്കി.

“ഐഷു…” ഞാൻ വണ്ടി നിർത്തിയതും ശേഷം അവളെ വിളിച്ചിട്ടും അവളിൽ നിന്നും യാതൊരു അനക്കവുമുണ്ടായില്ല.

“മോളെ ഐഷു നീ ഇറങ്ങിക്കെ…” ഞാൻ കുറച്ച് മയത്തിൽ പറഞ്ഞു എന്നിട്ടും അവളനങ്ങിയില്ല.

“ഐഷു നിന്നോടല്ലേ ഇറങ്ങാൻ പറഞ്ഞത്…!” അൽപ്പം ബലത്തിൽ തന്നെയാണ് ഞാനത് പറഞ്ഞത്.

അവളിറങ്ങി പുറകെ ഞാനും, തിരിഞ്ഞ് മുഖത്ത് നോക്കിയപ്പോൾ കക്ഷിയുടെ കണ്ണെല്ലാം നിറഞ്ഞിട്ടുണ്ട്.

“ അയ്യേ… എന്താ ഐഷു ഇത്, നടുറോടാണ് നീ കണ്ണ് തുടച്ചെ.” അത് കേട്ടതും പെണ്ണ് എന്നെ രൂക്ഷമായി നോക്കി, അപ്പോഴേക്കും രണ്ട് കവിളിൽ കൂടിയും കണ്ണുനീർ ഒഴുകുന്നുണ്ട്.

“ ഐഷു സോറി ഞാൻ അറിയാണ്ട് മയങ്ങിപ്പോയതില്ലെ നീ ഒന്ന്

💬 Comments

View all comments