Chapter Title : പ്രേമാന്ത്യം [ഭാമ]
അവളെ കടിച്ചു വലിക്കുന്ന കണക്കു നോക്കും. അവള്‍ അപ്പൊ ഒരു ഇറുകിയ ഒരു നൈടി ആണ് ധരിച്ചിരുന്നത്. ഒരു മാസം മുന്നേ മേടിച്ചപ്പോള്‍ ഇറുകിയിട്ടില്ലായിരുന്നു. ഒരു മാസത്തിനിടയില്‍ സംഭവിച്ച ശരീരത്തിലെ ചില മാറ്റങ്ങള്‍ ആണ് കാരണം. പിന്നീട് വേറെ മേടിക്കാനുള്ള കാശും ഉണ്ടായില്ല.
“അജയന്‍ ഇല്ലേ?” എന്നയ്യാള്‍ തമിഴില്‍ ചോദിച്ചു. അവള്‍ തലയാട്ടി ഇല്ലാന്ന്. “വരുമ്പോള്‍ വാടക തരേണ്ട സമയമായി എന്ന് പറയണം” എന്നും പറഞ്ഞു അവളെ ഒരിക്കല്‍ കൂടി അടിമുടി നോക്കി അയ്യാള്‍ പടിയിറങ്ങി. അയ്യാളുടെ ഭാര്യയെ അവളങ്ങനെ പുറത്തു കണ്ടിട്ടില്ല. “അവര്‍ എങ്ങനെ സഹിക്കുന്നു” എന്നവള്‍ ആലോചിച്ചു. അജയന്‍ വന്നപ്പോള്‍ അവള്‍ കാര്യം പറഞ്ഞു. “ഞാന്‍ സംസാരിക്കാം” എന്നവന്‍ പറഞ്ഞു. അന്നവന് എന്തോ പ്രതേകതയുണ്ടായിരുന്നു, എന്തോ പരിഭ്രാന്ത്യുള്ളത് പോലെ. കണ്ണുകള്‍ ചുമന്നു. അവന്‍ അന്ന് നേരത്തെ കിടന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ രാവിലെ പോകും ഉച്ചയാകുമ്പോള്‍ തിരിച്ചു വരും. പതുക്കെ അവള്ക്ക സത്യം മനസിലായി തുടങ്ങി അവന്‍ കഞ്ചാവ് പോലെ എന്തോ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. അവള്‍ അവനെ ഉപദേശിച്ചു. അപ്പോള്‍ അവന്‍ ഇല്ല ഇനിയില്ല എന്ന് പറയും. പക്ഷെ അടുത്ത ദിവസവും അവന്‍ അത് ഉപയോഗിചിട്ടായിരിക്കും വരുന്നത്. വീട്ടു ചിലവിനു കാശ് ശകലം പോലുമില്ലാത്ത അവസ്ഥയില്‍ അവന്‍ അവള്‍ പണ്ട് ഗിഫ്റ്റ് കൊടുത്ത ടാഗ് ഹയൂര്‍ ന്റെ വാച്ച് വിറ്റ് ആ കാശിനും മരുന്നടിച്ചു. അവളുടെ കരച്ചില്‍ സ്ഥിരമായി.
പതിനെട്ടാം വയസില്‍ പഠിത്തം ഉപേക്ഷിച്ചു അവന്റെ കൂടെ ഇറങ്ങി തിരിച്ചതാണ് അവള്‍. ഇനി തിരികെ വീട്ടില്‍ പോകുന്നതെങ്ങനെ? അവനു ഇപ്പൊ താന്‍ എന്ന ജീവി
💬 Comments
View all comments