0%

Chapter Title : പ്രേമപൂജ [ക്രിസ്റ്റോ]

Author : Kambikathakal Read All Parts 929

അന്ന് പോകാൻ നേരം മടിച്ചു മടിച്ചു ചോദിച്ച പൂജയ്ക്ക് എന്ത്‌ മറുപടി കൊടുക്കും എന്നറിയാതെ ഞാൻ വെപ്രാളപ്പെട്ടു…

"ആ ചേച്ചിയും എന്റെ കൂട്ടുകാരിയുടെ ചേട്ടനും ഇഷ്ടത്തിലായിരുന്നല്ലോ…" മറുപടി കൊടുക്കും മുന്നേ അവൾ വീണ്ടും പറഞ്ഞു.. തൻവിയുടെ വല്ല സെറ്റപ്പും ആയിരിക്കും… ഞാൻ ഊഹിച്ചു..

"ആ ചേച്ചി ശരിയല്ല.. വിഷ്ണുവേട്ടൻ ഇനി ആ ചേച്ചിയോട് മിണ്ടണ്ട.." അവൾ പറഞ്ഞിട്ട് എഴുന്നേറ്റു പോയതും നോക്കി ഞാൻ അന്തം വിട്ടിരുന്നു.. എന്താ അവളീ പറഞ്ഞിട്ട് പോയതിന്റെ അർത്ഥം… എന്നോട് കല്പിച്ചിട്ട് പോകാനും മാത്രം അവൾക്ക് ഞാൻ ആരാണ്.. എന്റെ ഉള്ള് തുടി കൊട്ടാൻ തുടങ്ങി.. അവൾക്ക് എന്നോട് ഇഷ്ടം വല്ലതും ഉണ്ടോ… അതല്ലേ ഇത്ര സ്വാതന്ത്ര്യത്തോടെ ഇങ്ങനെ പറഞ്ഞിട്ട് പോയത്..

അന്ന് വൈകിട്ട് പുരയിടത്തിൽ കുറച്ചു വിറക് അടുക്കി നിൽക്കുമ്പോഴാണ് വിഷ്ണുവേട്ടാ എന്നൊരു വിളി കേട്ടത്.. നോക്കിയപ്പോൾ പൂജയാണ്..

"മഴ വരുന്നു.. വീട്ടിലോട്ട് കേറണില്ലേ..?" അവൾ ചോദിച്ചു കൊണ്ട് കാര്മേഘം മൂടിയ മാനത്തോട്ട് നോക്കി…

"ദാ വരുന്നു.. ഇപ്പോൾ കഴിയും…" പറഞ്ഞ് തീരുമുന്നേ മഴ പെയ്തു തുടങ്ങി.. ഞാനും അവളും ഓടി വിറകു പുരയിൽ കയറി.. എടുത്തു വീഴ്ത്തിയ പോലുള്ള മഴ ആയത് കൊണ്ട് നനഞ്ഞു പോയി..

"നീ എനിക്ക് ബര്ത്ഡേ ഗിഫ്റ്റ് ഒന്നും തന്നില്ലല്ലോ.." മഴ നനഞ്ഞു ഒട്ടി വെളിവായ മുലയുടെ മുഴുപ്പിലേക്ക് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു..

ആ വെണ്ണകുടങ്ങളെ ഒന്ന് കയ്യിലിട്ട് ഞെരിക്കാൻ പറ്റിയിരുന്നെങ്കിൽ… ആശിച്ചു പോയി..

"ഞാൻ തന്നില്ലെങ്കിൽ എന്താ തരേണ്ടവരൊക്കെ തന്നല്ലോ…" ശബ്ദം താഴ്ത്തി അവൾ പിറുപിറുത്തത് ഞാൻ നന്നായി കേട്ടു..

"ആര് എന്ത്‌ തന്നെന്നാ…?"

💬 Comments

View all comments