Chapter Title : പ്രേമപൂജ [ക്രിസ്റ്റോ]
ഗൂഗിൾ ചെയ്ത് നോക്കുകയും ചെയ്തു..
ഏഴ് മണി ആയതും ഞാൻ താഴേയ്ക്ക് നടന്നു.. ഹാളിൽ അവളുടെ അച്ഛന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു..
സ്റ്റേയർ ഇറങ്ങി ഹാളിന് നേരെയുള്ള ഭാഗത്തെത്തിയതും ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ നിന്നു പോയി…
ഒരു അപ്സരസ് ആണോ അവിടെ നിൽക്കുന്നത് എന്ന് പോലും സംശയിച്ചു പോയി… അത്ര സുന്ദരിയായ ഒരു പെണ്ണ്...
"ആ മോനെ.. ഇതാണ് എന്റെ മോള്… എല്ലാത്തിനും നല്ല മാർക്ക് ഉണ്ട്.. അക്കൗണ്ടൻസിക്ക് മാത്രം മണ്ടി ആയിപ്പോയി… മോനൊന്ന് നോക്കണം…" ഞാൻ തലയാട്ടികാണിച്ചുകൊണ്ട് സ്റ്റെയർ ഇറങ്ങി താഴെയെത്തി.. അതോടെ അയാൾ അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി..
എന്റെ കണ്ണ് വീണ്ടും അവളെ തേടി പോയി.. ഒരു പാവാടയും ഉടുപ്പും ആണ് വേഷം.. നല്ല വെളുത്തു ചുവന്ന മുഖം… കറുത്ത കട്ടി പുരികത്തിന് താഴെ വലിയ കണ്ണുകൾ.. ഒരു കുഞ്ഞു കറുത്ത പൊട്ട് കുത്തിയിട്ടുണ്ട്.. കവിളുകൾ തുടുത്തു നിൽക്കുന്നു.. കടിക്കാൻ തോന്നി പോകും… മൂക്കിൽ ചുവന്ന കല്ലുള്ള ഒരു മൂക്കുത്തി ഉണ്ട്.. റോസായുടെ ഇതളുകൾ പോലുള്ള ചുവന്ന ചുണ്ടുകളും…
എന്നെ കണ്ട് അവളുടെ കണ്ണുകൾ പിടയ്ക്കുന്ന പോലെ തോന്നി.. ഞാൻ സോഫയിലേക്ക് വിരൽ ചൂണ്ടി ഇരിക്കാൻ ആംഗ്യം കാണിച്ചു.. അതോടെ അവൾ പാവാട ഒതുക്കി പതിയെ ഇരുന്നു..
"മോള് ചായ കുടിച്ചായിരുന്നോ…? ഞാൻ ചായ എടുത്തോണ്ട് വരാം.." അമ്മയാണ്..
"വേണ്ട ആന്റി… ഞാൻ കുടിച്ചു.." അവളുടെ കിളി നാദം… എങ്കിലും അമ്മ അത് കേൾക്കാതെ ചായ എടുക്കാൻ പോയി…
ഈ സമയവും ഞാൻ അവളെ തന്നെ വായിനോക്കിയിരുന്നു.. നല്ല കഴുത്ത്… ഒരു
💬 Comments
View all comments