Chapter Title : പ്രേമവും കാമവും 2 [ബഗീര]
ഒരുത്തൻ ബൈക്കിന്റെ പുറകിൽ കൊണ്ടിടിച്ചു അതാ ?
ശ്ശേ.. അവനെ വഴക്ക് പറഞ്ഞതിൽ അവൾക്ക് ഖേദം തോന്നി
എന്നിട്ട് വല്ലതും പറ്റിയോ ലേഖ അവന്റെ അടുത്തേക്ക് ചെന്നു.
ഇല്ലേച്ചി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ബൈക്കിന് ചെറിയ ഡാമേജ് ഉണ്ട് , അത് നന്നാക്കണം . അതിന്റെ പൈസ അയാൾ തരാം കേസ് ഒന്നും ആക്കണ്ട എന്ന് പറഞ്ഞു.
ആഹ്, സോറി ട്ടോ രാവിലെ തന്നെ വഴക്ക് പറഞ്ഞതിന്.
സാരോല്ല ചേച്ചീ
ഞാൻ കരുതി നീ വരില്ലാന്ന്, ഒരീസം കൊണ്ട് ഈട മടുത്തൂന്ന് ലേഖ അരുണിനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒന്ന് പോ ചേച്ചീ.
അവരുടെ സംസാരത്തിന് വിലങ്ങുതടിയായി രണ്ട് പേർ കേറി വന്നു.
എം ടി യുടെ മഞ്ഞ് ഉണ്ടോ ?
ആഹ് ഉണ്ടല്ലോ..
പിന്നെ 'ഒരിക്കൽ അതോ ?
നോക്കട്ടെ , അരുണേ ഇന്നലെ വന്ന പുസ്തകത്തിന്റെ കൂട്ടത്തിൽ എം മോഹനന്റെ ഒരിക്കൽ ഉണ്ടോന്ന് നോക്കിയെ
ശരി ചേച്ചീ എന്ന് പറഞ്ഞുകൊണ്ട് അവൻ അടുക്കി വെക്കാൻ ബാക്കിയുള്ള പുസ്തക കെട്ടിനടുത്തേക്ക് നടന്നു. അതിനിടയിൽ നിന്നും ആ പുസ്തകം കണ്ടു പിടിച്ചു.
ആഹ് അതുണ്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
അവർ ആ രണ്ട് പുസ്തകത്തിന്റെയും പൈസ കൊടുത്ത് അതും വാങ്ങിപോയി. പിന്നീട് അവിടെ ബാക്കിയുള്ള പുസ്തകങ്ങൾ അടുക്കി വച്ചു കസ്റ്റമർ ഇല്ലാത്തപ്പോൾ അവർ പരസ്പരം കളിയാക്കിയും വിശേഷങ്ങൾ പറഞ്ഞും ഇരുന്നു .
അരുണിന്റെ സാമിപ്യം ലേഖയ്ക്ക് അവളനുഭവിച്ചിരുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധിവരെ വരെ മോചനം നല്കി.
അന്നും വൈകുന്നേരം കട പൂട്ടി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത് ഡാ നാളെ മുതൽ ഞാൻ അഞ്ച് മണിക്ക് പോകൂട്ടോ . ബാക്കി ഒരു മണിക്കൂർ നീ നോക്കി കോളുലേ ?
അതെന്താ ചേച്ചീ
മോള് സ്കൂൾ വിട്ട് വന്നാൽ കുറേ സമയം എന്നേം കാത്തിരിക്കണം അതോണ്ടാ .
ഓഹ് ഞാൻ നോക്കിക്കോളാം എനിക്ക് കുഴപ്പമൊന്നുമില്ല..
ആഹ് എന്നാ ശരി നാളെ കാണാം.
മ്മക്ക് ഓരു ചായ കുടിച്ചാലോ ചേച്ചീ..
വേണ്ടടാ ലെയിറ്റാവും മോള് കാത്തിരിക്കുന്നുണ്ടാവും പിന്നൊരീസം ആവാം.
💬 Comments
View all comments