Chapter Title : പ്രേമവും കാമവും 2 [ബഗീര]
പറഞ്ഞും ഇരുന്നു .
അരുണിന്റെ സാമിപ്യം ലേഖയ്ക്ക് അവളനുഭവിച്ചിരുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധിവരെ വരെ മോചനം നല്കി.
അന്നും വൈകുന്നേരം കട പൂട്ടി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത് ഡാ നാളെ മുതൽ ഞാൻ അഞ്ച് മണിക്ക് പോകൂട്ടോ . ബാക്കി ഒരു മണിക്കൂർ നീ നോക്കി കോളുലേ ?
അതെന്താ ചേച്ചീ
മോള് സ്കൂൾ വിട്ട് വന്നാൽ കുറേ സമയം എന്നേം കാത്തിരിക്കണം അതോണ്ടാ .
ഓഹ് ഞാൻ നോക്കിക്കോളാം എനിക്ക് കുഴപ്പമൊന്നുമില്ല..
ആഹ് എന്നാ ശരി നാളെ കാണാം.
മ്മക്ക് ഓരു ചായ കുടിച്ചാലോ ചേച്ചീ..
വേണ്ടടാ ലെയിറ്റാവും മോള് കാത്തിരിക്കുന്നുണ്ടാവും പിന്നൊരീസം ആവാം.
ഓക്കെ ശരി ചേച്ചീ.. അവൻ ബൈക്ക് സാർട്ടാക്കി .. അപ്പോ നാളെ.. ബൈ പറഞ്ഞ് അവൻ പോയി
ലേഖയും പതിവ് പോലെ ബസ്സിൽ വീട്ടിലേക്ക് പോയി, വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ആ രാത്രിയും കടന്നു പോയി ...
ദിവസങ്ങൾ കടന്നുപോയി അരുണും ലേഖയും തമ്മിൽ നന്നായി അടുത്തു. ലേഖയെക്കാൾ പ്രായം കുറവാണെങ്കിലും അരുണിന് അവൾ ഒരു സുഹൃത്തിന്റെ സ്ഥാനം തന്നെ നല്കി..
ഒരാണിനും പെണ്ണിനും സുഹൃത്തുക്കളായി മാത്രം കഴിയാൻ പറ്റുമോ ? പ്രത്യേകിച്ച് ലേഖയെ പോലെ ഭർത്താവിന്റെ അവഗണന അഭിമുഖീകരിക്കുന്ന ഒരു സ്ത്രീക്ക്. സമൂഹം ഒരു പക്ഷേ അവളെ പല പേരുകൾ ഇട്ട് വിളിച്ചേക്കാം , പിഴച്ചവൾ എന്ന് മുദ്ര കുത്തിയേക്കാം പക്ഷേ അവളെക്കാൾ അവളെ മനസ്സിലാക്കിയവരല്ല അവരാരും..
എപ്പോഴാണ് അവർ തമ്മിലുള്ള ബന്ധത്തിന് മറ്റൊരു അർത്ഥം വന്നുചേർന്നത് ?
അന്നൊരു ഞായറാഴ്ചയായിരുന്നു രാവിലെ തന്നെ അരുണിന്റെ
💬 Comments
View all comments