0%

Chapter Title : പ്രേത സംഭോഗം

Author : Kambikathakal Read All Parts 418

നിലത്തേക്ക് ഇട്ടു. ശേഷം അവിടെ നിന്നും നടന്നു.

സന്ധ്യ ആയതോടെ അവർ ക്യാമ്പിൽ എത്തി. 'ആ എത്തിയോ രണ്ടും ഞാൻ വിചാരിച്ചു ഇണക്കുരുവികൾ രണ്ടും കൂടി ആ കാട് മണിയറ ആക്കി കാണും എന്ന്' ക്യാമ്പ് ഓഫീസിൽ കയറവെ അവിടെ നിന്നും ഇറങ്ങിവന്ന അശോക് സർ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. 'അതിനെന്താ സാറെ ഇനിയും ആകരുതോ' ആനന്ദ് തിരിച്ചു ചോദിച്ചു. 'ഉവ്വ... എന്നിട്ട് വേണം അതും കൂടി എന്റെ തലയിൽ വീഴാൻ, ആദ്യം മക്കള് പോയി ഒപ്പിട്ട് വരാൻ നോക്ക്'. അശോക് അവിടെ നിന്നും നേരെ തന്റെ ടെന്റിലേക്ക് പോയി. ക്യാമ്പ് ഓഫിസിൽ ചെന്ന് ഒപ്പിടുമ്പോൾ അവിടെ ഉണ്ടായിരുന്ന ടീച്ചേർസ് അർത്ഥം വച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അത് കാര്യം ആക്കിയില്ല. അല്ലെങ്കിലും ഈ ചിരി ആ കൂട്ടത്തിൽ ഉള്ള ആർക്കും പുത്തരി അല്ല. ലത മിസ്സിന് പറയാൻ ഒരു പരദൂഷണം കൂടി അത്ര തന്നെ.

തങ്ങളുടെ ടെന്റിനു മുന്നിൽ എത്തിയ അവരെ നോക്കി അവിടെ വേറെ ചിലർ നില്പുണ്ടായിരുന്നു. അഷറഫ്, സൗഫി, റീന. ഈ അഞ്ചും ചേർന്നാൽ ആണ് അവരുടെ ആ ടീം തികയുള്ളു, "Virus". ഇവർ അഞ്ചു പേരും ആർക്കോളജി ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികൾ ആണ്. അതിന്റെ ഭാഗമായ ഫീൽഡ് വർക്കിന്‌ വന്നതായിരുന്നു അവർ അടങ്ങുന്ന ആ ബാച്ച്. ആനന്ദ് (20) ഏതാണ്ട് 6-6.3 അടി ഉയരം ഉള്ള മെലിഞ്ഞ ഒരു യുവാവ്. മെലിഞ്ഞ എന്ന് പറഞ്ഞു എന്ന് കരുതി ആരും വിലകുറച്ചു കാണണ്ട. ചെറുപ്പം മുതലേ കരാട്ടെ, കുങ്ഫു, ബോക്സിങ്

💬 Comments

View all comments