0%

Chapter Title : പ്രേതാനുഭവങ്ങൾ [Geethu]

Author : Kambikathakal Read All Parts 298

കുറേനേരം കൗസല്യയെ വിളിച്ചു.

അപ്പോൾ കൗസല്യ പടികയറി വന്നു.

ഭർത്താവ് പേടിച്ചു നിലവിളിച്ചു പോയി.

കാരണം കണ്ണുതുറിച്ച് മുടിയിഴകൾ കാറ്റിൽ പറത്തി രൗദ്ര ഭാവത്തിൽ അവിടെ നിന്നത് കൗസല്യ അല്ലായിരുന്നത്രെ.

"ഇവിടുന്നു പൊയ്ക്കോ.. അല്ലെങ്കിൽ ഞാൻ എല്ലാം ചുട്ടുകരിക്കും..” എന്ന് ഉറക്കെ അലറി കൗസല്യ ബോധരഹിതയായി വീണു.

കൗസല്യയുടെ കയ്യിലും തുടയിലും ഒക്കെ അടിയേറ്റ പാടുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.

അതിനു ശേഷം കൗസല്യയ്ക്കു ചിത്തഭ്രമം ബാധിച്ചു. നിരന്തരമായി ഉണ്ടായ പാഞ്ചിയുടെ ഉപദ്രവം സഹിക്കവയ്യാതെ ആ കുടുംബം വീട് ഉപേക്ഷിച്ച് ദൂരെ എവിടേക്കോ പോയി.

മരണംവരെ കൗസല്യയുടെ മാനസിക വിഭ്രാന്തി മാറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

അന്ന് വീട്ടുപറമ്പിൽ കൗസല്യ നേരിട്ട ദുരനുഭവം എന്താണെന്ന് ദേശക്കാർക്ക് ഇന്നും അറിയില്ല. അത് പറയേണ്ട ആൾ കൗസല്യയാണ്. മാനസിക രോഗിയായ കൗസല്യ ആരോടും അത് പറഞ്ഞതുമില്ല.

ആ സംഭവം ദേശക്കാരെ വല്ലാതെ ഭയപ്പെടുത്തി.

ദേശത്തെ പലരും പാഞ്ചിയുടെ പ്രേതത്തെ കണ്ടു ഭയന്നു. അതിൽ ചിലർക്ക് ചിത്തഭ്രമം, വിഷാദരോഗം പോലുള്ള അവസ്ഥകളും വന്നുചേർന്നു.

പറഞ്ഞു കേട്ടിട്ടുള്ളത് പാഞ്ചിയുടെ പ്രേതം അവളുടെ വീട്ടു പരിസരത്ത് മാത്രമാണ് വിഹരിച്ചിരുന്നത് എന്നാണ്.

ആ വഴിയാണ് ദേശക്കാർ ചന്തയിലേക്കും, അമ്പലത്തിലേക്കും ജുമാമസ്ജിദിലേക്കും ഒക്കെ പോയിരുന്നത്.

പാഞ്ചിയുടെ ശല്യം തുടങ്ങിയതോടെ ദേശക്കാർക്ക് കിലോമീറ്ററുകൾ ചുറ്റിയുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു.

ഒരുപാട് കാലം പാഞ്ചിയുടെ പ്രേതം നാട്ടുകാരെ വലച്ചു എന്നാണ് കേട്ടത്.

അങ്ങനെ ഒരിക്കൽ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്യാൻ നാട് ഉണർന്നു.

അതെങ്ങനെ വേണമെന്ന് തീരുമാനിക്കാൻ നാട്ടുക്കൂട്ടം ചേർന്നു.

അയൽദേശത്തുള്ള ഒരു കൊടും മന്ത്രവാദിയുടെ പേരാണ് കൂടുതൽ ആളുകളും

💬 Comments

View all comments