Chapter Title : പ്രിൻസിയുടെ ബംഗ്ലാവ് [Fighter]
സ്ഥലത്ത് എത്തി... നേരം വെളുക്കുന്നേയുള്ളു അതുകൊണ്ട് അധികം വ്യക്തമല്ല സ്ഥലം ഒരു ഒഴിഞ്ഞ പ്രദേശം ഒരു ചെറിയ വീടും...
ഡാ നിനക്ക് താമസിക്കാൻ ഇതുപോരെ ഇവിടെ നല്ല ശുദ്ധ വായു കിട്ടും പിന്നെ മാറ്റാരുടെയും ശല്യവുമില്ല...
ഞാൻ: ഇതൊക്കെ മതിയെടാ... അല്ലെങ്കിലും ഒറ്റക്ക് നില്കുന്നതാ എന്തുകൊണ്ടും സുഖം വല്ലപ്പോഴും ഓരോ ബിയർ ഒക്കെ ആസ്വദിച്ചു അടികാലോ....
മ്മ്.... എന്തായാലും നീ ഒന്ന് കിടന്നുറങ്ങിക്കോ ഞാൻ പോവാ... നീ തിരക്കൊക്കെ കഴിഞ്ഞ് വിളിക്ക് നമുക്ക് ഒന്ന് കറങ്ങി വരാം.. ഇവിടെ നിന്നും 2km മാത്രേയൊള്ളൂ നിന്റെ ഓഫീസിലേക്ക്...
ഞാൻ എന്റെ വണ്ടി നിനക്ക് നാളെ കൊടുന്നു തരാം എന്റെ കയ്യിൽ കാർ ഉള്ളത്കൊണ്ട് എനിക്കതു മതിയല്ലോ.....
ഞാൻ : ഓക്കേ ഡാ. ഞാൻ വിളിക്കാം....
അങ്ങനെ അവൻ പോയി... നല്ല തണുപ്പുണ്ട്.. നേരം വെളുത്തു തുടങ്ങി.. ഞാൻ എന്റെ റൂമിൽ കയറി കുളിക്കാനൊന്നും തോന്നിയില്ല ബെഡിലേക്ക് ഒറ്റ കിടത്തം.....
ഫോൺ റിങ് ചെയ്യുന്നത് കണ്ടാണ് ഉണർന്നത്.. വീട്ടിൽ നിന്നാണ്.. ഭാഗ്യം ഇവിടെ റേഞ്ച് ഉണ്ട്..... വീട്ടുകാരോട് സംസാരിച്ചു പുറത്തേക്കിറങ്ങി..... ഇപ്പഴാണ് ചുറ്റും ശരിക്കും കാണുന്നത്.... നമ്മുടെ കിലുക്കം സിനിമയിലെ ജഗതിയുടെ വീട് പോലെയുള്ള വീടും സ്ഥലവും... കൊള്ളാം നല്ല പ്രൈവസിയുണ്ട്..... വീടിനു മുന്നിൽ ഒരു ചെറിയ കുന്നും പിന്നിൽ ഒരു തടാകവും ആണ്.....
അങ്ങനെ ഓരോന്ന് ആലോചിച് നിൽകുമ്പോഴാണ് അനിലിന്റെ കാൾ വരുന്നത് (ഫ്രണ്ട് )....
ടാ നീ എണീറ്റാ ....?
ഞാൻ ആട..... നീ വാ ഞാൻ അപ്പഴേക്കും ഒന്ന് കുളിച്ചു ഫ്രഷ് ആവാം....
അങ്ങനെ കുളിച്ചു
💬 Comments
View all comments