0%

Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]

Author : Freddy Nicholas Read All Parts 1K

വിധവയുടെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാൻ എനിക്ക് കഴിയും.

-*****-*****-*****-*****-*****-*****-*****-

കോൺഫ്രൻസിൽ പങ്കെടുക്കാനുള്ള ക്ഷണകത്ത് നേരെത്തെ കിട്ടിയിരുന്നെങ്കിലും ട്രാവലിംഗ് പ്രോഗാമിങ് ഒന്നും കമ്പനി പറഞ്ഞില്ലായിരുന്നു. ഫ്‌ളൈറ്റിനാണോ, ഇന്റുവിജ്വൽ വെഹിക്കിൾ ആണോ, ഇനി വോൾവോ സ്ലീപ്പർ ആണോന്ന്...

കൂടെ ഉള്ളവരൊക്കെ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു ഒരു ബസ്സ് ബുക്ക് ചെയ്തിട്ട്, ആടി, പാടി, വെള്ളമടി പാർട്ടിയുമായി ആഘോഷിച്ചു തിമിർത്തിട്ട് പോകാം എന്നത്... അക്ഷരം പ്രതി അത് തന്നെ സംഭവിച്ചു.

അന്ന് ഉച്ച തിരിഞ്ഞ് ബസ്സ്‌ പുറപ്പെടുന്നതിനു മുൻപും, പിന്നീടും ഒക്കെ ഞാൻ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ അപ്പോഴൊക്കെ അവളുടെ ഫോൺ സ്വിച്ച്ഓഫ്‌ എന്നാണ് കാണിക്കുന്നത്.

ഞാൻ ഒരുപാട് തവണ അവളെ വിളിച്ചിട്ടു കിട്ടിയതുമില്ല.... പിന്നീട് ആകെ തിരക്കായിരുന്നു. ബസ്സിൽ കയറിയ ഉടൻ കൂടെ ഉള്ള സുഹൃത്തുക്കൾ എല്ലാരും ചേർന്നുള്ള കോലാഹലവും, കുപ്പി പൊട്ടിക്കലും വെള്ളമടിയും, പാട്ടും, ഗുസ്തിയുമായി സമയം പോയതറിഞ്ഞില്ല.

പുലർച്ചെ ബാംഗ്ലൂർക്ക് എത്തിയെങ്കിലും ഉറക്കച്ചടവിൽ ഹോട്ടൽ റൂമിൽ പോയി കിടന്നുറങ്ങി.

കാലത്ത് ഒൻപത് മണിയോടെ രജിസ്ട്രേഷന്റെയും അതോടൊപ്പം മീറ്റിങ്ങിന്റെയും തിരക്കിൽ വീട്ടിലേക്കോ, പ്രിയയെയോ വിളിക്കാൻ സമയം കിട്ടിയില്ല. മറന്നു.

അത്കൊണ്ട് പിറ്റേന്ന് കോൺഫ്രൻസിന്റെ തിരക്ക് കഴിഞ്ഞ ശേഷമാണ് ഒരു ഒഴിവ് കിട്ടിയത്. വിളിച്ചാൽ ഇനി പരിഭവം കേൾക്കേണ്ടി വരുമെന്ന് ഉറപ്പാണ് എങ്കിലും വിളിക്കാതിരിക്കാൻ വയ്യല്ലോ...!!

♦️♦️

കുറച്ചു വൈകിയെങ്കിലും രാത്രി പതിനൊന്നു മണി കഴിഞ്ഞാണ് ഞാൻ അവളെ ഫോൺ വിളിച്ചത്.

ഞാൻ : ഹലോ... ഹലോ....

അവൾ ഫോൺ റിസിവ് ചെയ്ത് ഉടനെ കട്ട്‌ ചെയ്തു.

💬 Comments

View all comments